ലഖ്നൗ: അയോദ്ധ്യ സന്ദര്‍ശിക്കുന്നവര്‍ക്കായി ഗസ്റ്റ്ഹൗസ് നിര്‍മ്മിക്കാന്‍ വിദേശ രാജ്യങ്ങള്‍ക്ക് അനുമതി നല്‍കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. ഹിന്ദു ജനസംഖ്യ കൂടുതലുള്ള വിദേശ രാജ്യങ്ങള്‍ക്കാണ് അയോദ്ധ്യയില്‍ ഗസ്റ്റ് ഹൗസുകള്‍ തുടങ്ങാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. രാമക്ഷേത്ര നഗരത്തിലേയ്ക്ക് അന്താരാഷ്ട്ര തീര്‍ത്ഥാടന ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും അയോദ്ധ്യക്ക് ആഗോള ടൂറിസം ഭൂപടത്തില്‍ ഇടം പിടിക്കാന്‍ അവസരമൊരുക്കാനും ലക്ഷ്യം വെച്ചാണ് സര്‍ക്കാര്‍ നീക്കം.
Read Also : പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് പേടി
ഒരു ഡസനോളം വിദേശരാജ്യങ്ങള്‍ അയോദ്ധ്യയില്‍ തങ്ങളുടെ ഗസ്റ്റ് ഹൗസുകള്‍ നിര്‍മിക്കാന്‍ താത്പര്യം അറിയിച്ച് സര്‍ക്കാരിനെ സമീപിച്ചിരുന്നു. ശ്രീലങ്ക, കാനഡ, നേപ്പാള്‍, സുരിനാം, ഫിജി, കെനിയ, ഇന്തോനേഷ്യ , മലേഷ്യ, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, മൗറീഷ്യസ്, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളാണ് ഇതുവരെ ഗസ്റ്റ് ഹൗസുകള്‍ നിര്‍മ്മിക്കാന്‍ താത്പ്പര്യം പ്രകടിപ്പിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.
Post Your Comments