CinemaLatest NewsBollywoodNewsIndiaEntertainment

തപ്സി പന്നു ഒരു പോരാളിയെന്ന് സ്വര; ആദായ നികുതി വകുപ്പിൻ്റെ റെയ്ഡിന് ശേഷം നടിക്ക് പിന്തുണയേറുന്നു

തെന്നിന്ത്യയിലും ബോളിവുഡിലും ഒരേ പോലെ തിളങ്ങുന്ന നടിയാണ് തപ്‌സി പന്നു. വ്യത്യസ്ത കഥാപാത്രങ്ങളാണ് തപ്‌സി ഇപ്പോൾ തിരഞ്ഞെടുക്കുന്നത്. അതോടൊപ്പം തന്റെ നിലപാടുകൾ തുറന്നു പറയാനും ഒരു മടിയും കാണിക്കാത്ത ആളാണ് തപ്‌സി. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ തപ്‌സി പന്നുവിനെ അഭിനന്ദിച്ച് ബോളിവുഡ് താരം സ്വര ഭാസ്‌ക്കര്‍ എഴുതിയ കുറിപ്പാണ് ചർച്ചയാകുന്നത്.

Also Read:ബിജെപിയെ അധികാരത്തിൽ നിന്നും താഴെയിറക്കണം ;തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ വോട്ടർമാരോട് യോഗേന്ദ്ര യാദവ്

ഇന്നത്തെ കാലത്ത് ഇത്രയും ഉറച്ച നിലപാടുള്ളവർ വളരെ ചുരുക്കമാണെന്നും കരുത്തുള്ള പോരാളിയായി നിലകൊള്ളാനും സ്വര ആശംസിച്ചു. ട്വിറ്ററിലൂടെയായിരുന്നു സ്വര ഇക്കാര്യം തുറന്നു പറഞ്ഞത്.

തപ്‌സി പന്നുവിന്റെ വസതിയിൽ ഇന്നലെ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് താരത്തെ അഭിനന്ദിച്ചുക്കൊണ്ട് സ്വര ഭാസ്‌ക്കര്‍ രംഗത്ത് എത്തിയത്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, സംവിധായകനും നിര്‍മ്മാതാവുമായ വികാസ് ബഹല്‍, മധു മന്തേന എന്നിവരുടെ വീടുകളിലും വസ്തുവകകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button