Latest NewsIndiaNews

നാല് യുവാക്കള്‍ക്കൊപ്പം ഒളിച്ചോടിയ യുവതിയെ കണ്ടെത്തിയത് 5 ദിവസത്തിന് ശേഷം; വരനുവേണ്ടി ‘ലക്കി ഡ്രോ’യുമായി പഞ്ചായത്ത്

വിവാഹത്തിന് യുവാക്കള്‍ താത്പ്പര്യം കാട്ടാതെ വന്നതോടെ ചര്‍ച്ച മൂന്ന് ദിവസത്തോളം നീണ്ടു

രാംപുര്‍: നാല് യുവാക്കള്‍ക്കൊപ്പം ഒളിച്ചോടിയ യുവതിക്ക് വരനെ കണ്ടെത്താന്‍ ‘ലക്കി ഡ്രോ’യുമായി ഒരു പഞ്ചായത്ത്. ഒളിച്ചോടിയ ശേഷം അഞ്ചുദിവസങ്ങൾ കഴിഞ്ഞാണ് ഒരു ബന്ധുവിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ രാംപുര്‍ ജില്ലയിലെ ഒരു പഞ്ചായത്തിലാണ് സംഭവം.

 ഒളിച്ചോടിയ യുവതിയെ ഒരു ബന്ധുവിന്റെ വീട്ടിലാണ് യുവാക്കള്‍ താമസിപ്പിച്ചത്. എന്നാല്‍ വിവരം പരസ്യം ആയതോടെ ഗ്രാമത്തിലേക്ക് മടങ്ങിവരാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.  യുവതിയുടെ വീട്ടുകാര്‍ പൊലീസിനെ സമീപിക്കാനൊരുങ്ങിയെങ്കിലും പ്രദേശവാസികള്‍  തടഞ്ഞു. ഇതിന് പിന്നാലെയാണ് പഞ്ചായത്ത് കൂടി യുവതിയെ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചത്.

read also:അയോദ്ധ്യയില്‍ ഗസ്റ്റ് ഹൗസുകള്‍ നിര്‍മ്മിക്കാന്‍ വിദേശ രാജ്യങ്ങള്‍ക്ക് അനുമതിനല്‍കി യോഗി ആദിത്യനാഥ്

നാല് യുവാക്കളിൽ ആരെങ്കിലും ഈ യുവതിയെ വിവാഹം ചെയ്യാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സ്വമേധയ ആരും ഇതിന് തയ്യാറായില്ല. വിവാഹത്തിന് യുവാക്കള്‍ താത്പ്പര്യം കാട്ടാതെ വന്നതോടെ ചര്‍ച്ച മൂന്ന് ദിവസത്തോളം നീണ്ടു. പെണ്‍കുട്ടിക്കും ഇവരിലൊരാളെ തെരഞ്ഞെടുക്കാന്‍ സാധിച്ചില്ല. ഇതോടെയാണ് ലക്കി ഡ്രോ എന്ന ആശയം മുന്നോട്ട് വന്നത്. ഈ തീരുമാനം എല്ലാവരും അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് നാല് യുവാക്കളുടെയും പേരെഴുതിയ സ്ലിപ്പുകള്‍ നറുക്കെടുപ്പിനായി വച്ചു. ഗ്രാമത്തിലെ തന്നെ ഒരു കുട്ടി ആയിരുന്നു സ്ലിപ്പെടുത്ത് വരനെ കണ്ടുപിടിച്ചത്. യുവതിയുടെ സ്വകാര്യത കണക്കിലെടുത്ത് പേരടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ ഗ്രാമവാസികള്‍ പുറത്ത് വിട്ടിട്ടില്ല

shortlink

Post Your Comments


Back to top button