തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത. മുഖ്യമന്ത്രി മുസ്ലീം പ്രീണനം കാണിക്കുന്നുവെന്ന് അതിരൂപതയുടെ മുഖപത്രത്തില്‍ പറയുന്നു. മുസ്ലീം പ്രീണനത്തിലൂടെ ക്രൈസ്തവ സമുദായത്തെ അവഗണിക്കുന്നുവെന്നും, ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നുമാണ് വിമര്‍ശനം.
നേരത്തെ യുഡിഎഫ് ചെയ്തത് എല്‍ഡിഎഫും തുടരുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. അതോടൊപ്പം ചാണ്ടി ഉമ്മന്റെ ‘ഹാഗിയ സോഫിയ’ പ്രസംഗത്തെയും മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു. ‘ഹാഗിയ സോഫിയ പരാമര്‍ശം തലമറന്ന് എണ്ണതേക്കല്‍. പരാമര്‍ശത്തിന് മതേതര കേരളം മാപ്പ് തരില്ല.’ -കത്തോലിക്ക സഭയുടെ മുഖപത്രത്തില്‍ പറയുന്നു.
Post Your Comments