Latest NewsKeralaNewsIndia

ഈ ഭക്ഷണങ്ങൾ മുടി വളരാൻ സഹായിക്കും

നല്ല അഹാരശീലം നല്ല ആരോഗ്യം ഉണ്ടാക്കും എന്ന് നമുക്കറിയാം. അതുപ്പൊലെ തന്നെ അരോഗ്യകരമായ ഭക്ഷണം കഴിച്ചാൽ മുടികൊഴിച്ചിൽ എന്ന വലിയ പ്രശ്നത്തിന് പരിഹാരം കാണാൻ സധിക്കും. മുടി കൊഴിച്ചിൽ കുറക്കുകയാണ് ഉദ്ദേശമെങ്കിൽ തിരഞ്ഞെടുക്കുന്ന ഭക്ഷണത്തിൽ കൃത്യമായ ശ്രദ്ധ പുലർത്തുക.

ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്നതുപോലെ തന്നെ മുടി കൊഴിച്ചിൽ കുറക്കുതിന് മികച്ച ഒരു ആഹാരമാണ് മുട്ട. മുട്ടയിൽ ധാരാളമായി അടങ്ങിയിരികുന്ന പ്രോട്ടീനാണ്മുടി കൊഴിച്ചിൽ കുറക്കുകയും മുടിക്ക് സംരക്ഷണം നൽകുകയും ചെയ്യുന്നത്. മുടിയുടെ സംരക്ഷണത്തിന് പ്രോട്ടീൻ അത്യാവശ്യമാണ്.

Also Read:ഒടുവിൽ ഓൺലൈൻ റമ്മിയും നിരോധിക്കാൻ ഒരുങ്ങി കേരളസർക്കാർ

മുടിയെ സംരക്ഷിക്കുന്ന മറ്റൊരു ആഹാരമാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങിൽ ധാരാളമായി ബീറ്റ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ എത്തുന്നതോടെ വൈറ്റമിൻ എ ആയി കൺവേർട്ട് ചെയ്യപ്പെടുന്ന ഇത് തലയോടിന്റെ ആരോഗ്യം സംരക്ഷിക്കുകയും മുടിയിഴകളെ വേര് മുതൽ ബലമുള്ളതാക്കുകയും ചെയ്യും.

ചീര, മുടി കൊഴിയൽ തടയുന്നതിനും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഉത്തമമായ ഒരു ആഹാരമാണ്. ചീരയിൽ അടങ്ങിയിരിക്കുന്ന, അയൺ, വിറ്റാമിൻ സി, പ്രോട്ടീൻ എന്നിവ മുടി കൊഴിയുന്നതിനെ കുറക്കുന്നു, ദിവസേന തൈര് ആഹാരത്തിൽ ഉൾപ്പെടുത്തത്തും മുടി സംരക്ഷിക്കാൻഏറെ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button