കൊച്ചി: മാധ്യമപ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനെതിരെ ലൈംഗിക പീഡനാരോപണവുമായി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ യുവതി രംഗത്ത്. സമൂഹമാധ്യമത്തില്‍ പങ്കിട്ട കുറിപ്പിലാണ് ഇവര്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. കോണ്ടം ഇല്ലാതെ സെക്സ് ചെയ്യാന്‍ നിര്‍ബന്ധിച്ചെന്നും അതിനു ശേഷം ഐപില്‍ കഴിച്ചാല്‍ മതിയെന്ന് ഉപദേശിച്ചുവെന്നും ആക്ടിവിസ്റ്റ് വെളിപ്പെടുത്തുന്നു.
Read Also : ചൈനയെ ഒതുക്കാന്‍ ലോകശക്തിയായി വളരുന്ന ഇന്ത്യയുടെ സഹായം വേണം
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഞാനിപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നത് ശ്രീജിത്ത് ദിവാകരന്‍ എന്ന consent manipulator / rapist നെ കുറിച്ചാണ്… എന്റെ കോര്‍പ്പറേറ്റ് ജോലിയും സിവില്‍ എഞ്ചിനീയര്‍ ജോലിയും രാജി വച്ച് ഇതൊന്നുമല്ല എനിക്ക് വേണ്ടത് എന്ന് തിരിച്ചറിഞ്ഞ്, എഴുത്തിലോ സിനിമയിലോ രാഷ്ട്രീയത്തിലോ അറിവില്ല എന്ന് മനസ്സിലാക്കി, മൊത്തം ഒരു failure ആയി ഫീല്‍ ചെയ്യുന്ന കാലം… എന്റെ ഇരുപതുകള്‍… എന്തു ചെയ്യും എന്നറിയാത്ത കാലത്താണ് ഈ ചങ്ങാതി കോഴിക്കോട് ഉണ്ടെന്ന് അറിയുന്നതും അവിടെ എത്തിപ്പെടുന്നതും. പല ദിവസങ്ങളില്‍ അവിടെ മദ്യപാനമുണ്ടാകും. ഞാനവിടെ പോയിരുന്നത് പല കാര്യങ്ങളും കേള്‍ക്കാനാണ്… ഫ്രോയിഡ്, ബര്‍ഗമാന്‍ ഒക്കെ അവിടുന്ന് കേട്ട പേരുകളാണ്.
അങ്ങിനെ അയാള്‍ അവിടുന്ന് സ്ഥലം മാറുന്നതായി അറിയുന്നു… ഒരു ദിവസം കാണാം എന്ന് തീരുമാനിക്കുന്നു. പോകുന്നതിന്റെ തലേന്നോ മറ്റോ. ഒരുപാടുപേര്‍ ഉണ്ടാകും എന്ന് കരുതിയാണ് പോകുന്നത്. ഞാനവിടെത്തിയപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും മാത്രം. എനിക്ക് പേടിയോ ലൈംഗികാകര്‍ഷണമോ തോന്നിയില്ല. പറഞ്ഞു പറഞ്ഞ് ഒന്നോ രണ്ടോ പെഗ് വോഡ്കക്ക് ശേഷം അയാള്‍ പറയുന്നു, ഞാന്‍ പോകുന്നതിനു മുന്‍പ് എനിക്കൊരു സമ്മാനം തരാനല്ലേ നീ വന്നത് എന്ന്. എന്ത് സമ്മാനം… എനിക്ക് മനസ്സിലായില്ല. വളരെ മൃദുലമായി അയാള്‍ ശരീരത്തില്‍ തൊട്ടപ്പോഴോ ‘അപ്പൊ നീ ശരിക്കും ഇതിനല്ലാ ലേ വന്നത്’ എന്ന് പറഞ്ഞു ചുംബിച്ചപ്പോഴാണ് ഇയാള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കുന്നത്.
അടുത്ത നടപടി കോണ്ടം ഇല്ലാതെ sex ചെയ്യാന്‍ നിര്‍ബന്ധിക്കുക എന്നതായിരുന്നു. അത് പറ്റില്ല എന്ന് പറഞ്ഞപ്പോ ഇതിനു മുന്‍പും ഞാന്‍ മറ്റൊരു സ്ത്രീയുടെ കൂടെ ചെയ്തിട്ടുണ്ട്… Ipill കഴിച്ചാല്‍ മതി, ആരതിയോട് സംസാരിക്കാം എന്നൊക്കെ പറഞ്ഞു. ആരതിയോട് സംസാരിച്ചപ്പോഴും അത് തന്നെയാണ് അവരും പറഞ്ഞത്.
എന്തായാലും എനിക്ക് sexual abuse കിട്ടിയത് പോമോ സര്‍ക്കിളില്‍ നിന്നല്ല. ഇവന്റെ ഒരു കൂട്ടുകാരന് മുഖമടച്ച് കൊടുത്തിട്ടുണ്ട്. അയാള്‍ fbyil വന്ന് ‘സ്ത്രീകളുടെ കൂടെ’ പോസ്റ്റിടാത്തൊണ്ട് irrelevant ആയി കരുതുന്നു. ഈ സംഭവത്തിന് ശേഷം അയാള്‍ കോഴിക്കോട് വിട്ടു പോയി, എനിക്ക് ഒരുപാട് confusions ഉണ്ടായി. പ്രേമം ഇല്ലാത്ത ഒരാള്‍ക്ക് എന്റെ ശരീരവുമായി ബന്ധപ്പെട്ടുണ്ടായ ആദ്യത്തെ അവസരമായിരുന്നു അത്. ഞാന്‍ മദ്യപിച്ചിരുന്നു എന്നത് കൊണ്ടും consent നെ പറ്റി എനിക്കുണ്ടായിരുന്ന ധാരണ തെറ്റായിരുന്നത് കൊണ്ടും ഒക്കെ ഈ പറച്ചില്‍ നീണ്ടു.
പിന്നീട് ഞാന്‍ ചത്തുപോകുന്ന പോലത്തെ ട്രോമകള്‍ ജീവിതത്തില്‍ ഉണ്ടായത് കൊണ്ടും തികച്ചും ഒറ്റപ്പെട്ട കാലത്തിലൂടെ കടന്നു പോയത് കൊണ്ടും ഇത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുറിവായില്ല… എന്നാല്‍ എനിക്കുറപ്പുള്ള ഒന്നുണ്ട്. ഈ consent manipulation പരിപാടിയുടെ ആദ്യത്തെയോ അവസാനത്തെയോ ഇര ഞാനല്ല. ‘റോഡില്‍ നില്‍ക്കുന്നവര്‍ക്ക് പോലും അഞ്ചോ പത്തോ കൊടുക്കേണ്ടി വരും, റാഡിക്കല്‍ ഫെമിനിസ്റ്റുകളെ free ആയിട്ട് കിട്ടും’ എന്ന പുരോഗമന തമാശ ഓടുന്ന ഇടങ്ങളാണ്…
Post Your Comments