KeralaLatest NewsNews

വെട്ടിനിരത്തലും കാലുവാരലും സ്ഥിരം ഏർപ്പാട്; മുഖം തിരിച്ച് ചെന്നിത്തല, പടിയിറങ്ങാനൊരുങ്ങി എ.വി.ഗോപിനാഥടക്കം 11 പേർ

പാലക്കാട് : വിമത സ്വരമുയര്‍ത്തിയ മുന്‍ ഡി.സി.സി. പ്രസിഡന്റ്‌ എ.വി. ഗോപിനാഥിനെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം ഫലം കണ്ടില്ല. ഇതോടെ എ.വി.ഗോപിനാഥടക്കം പെരിങ്ങോട്ടു കുറിശ്ശി പഞ്ചായത്തിലെ 11 കോണ്‍ഗ്രസ് അംഗങ്ങളും രാജിക്കൊരുങ്ങുകയാണ്. രണ്ട് ദിവസത്തിനകം തീരുമാനം വേണമെന്നാണ് ഗോപിനാഥിന്റെ ആവശ്യം.

‘ഗ്രൂപ്പ് താത്പര്യത്തിന് വിരുദ്ധമായി പാവപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ സാഹചര്യമൊരുക്കിയില്ലെങ്കില്‍ താന്‍ രണ്ടു ദിവസത്തിനകം ഉചിതമായ നടപടി സ്വീകരിക്കും. മറ്റുള്ളവര്‍ ആരൊക്കെ ഒപ്പം വരുമെന്നത് പ്രശ്‌നമല്ല’ ഗോപിനാഥ് പറഞ്ഞു.

Read Also :  സൗജന്യ സേവനങ്ങൾ നിർത്തലാക്കി തപാൽ ബാങ്ക്: ഇനി ബാങ്കിങ് സേവനങ്ങൾക്ക് നിരക്ക് ഈടാക്കും

ഒരു മാസം മുമ്പ് ഡിസിസി പ്രസിഡന്റാകാന്‍ ഒരുങ്ങാന്‍ രമേശ് ചെന്നിത്തല പറഞ്ഞതാണ്. എന്നാല്‍ രാത്രി ആയപ്പോഴേക്കും കാര്യങ്ങള്‍ മാറി മറഞ്ഞു. തന്നെ വെട്ടി. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇത്തരത്തില്‍ അവഗണനയുണ്ട്. കഴിഞ്ഞ ദിവസം മുല്ലപ്പള്ളി രാമചന്ദ്രന്‍ വിളിച്ചിരുന്നു. അദ്ദേഹം വിചാരിച്ചാല്‍ പ്രശ്‌നം തീരില്ല. നാളെ കെ.സുധാകരന്‍ വരുന്നുണ്ട്. എന്നാല്‍ ഗ്രൂപ്പില്ലാതെ നില്‍ക്കുന്നതാണ് തന്റെ പ്രശ്‌നമെന്നും എന്തൊക്കെ പറഞ്ഞാലും രണ്ടു ദിവസം മാത്രമേ കാത്ത് നില്‍ക്കൂവെന്നും ഗോപിനാഥ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button