Latest NewsKeralaNews

ചുട്ടു പൊള്ളി കേരളം ; ഈ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

നിര്‍ജലീകരണം തടയാന്‍ ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു

തിരുവനന്തപുരം : ചൂട് ക്രമാതീതമായി കൂടിയതോടെ കേരളം ചുട്ടു പൊള്ളുകയാണ്. കേരളം ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയുള്ള തീരദേശ സംസ്ഥാനമായതിനാല്‍ താപനിലയെക്കാള്‍ ചൂട് അനുഭവപ്പെടാനും സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാനും സാധ്യതയുണ്ട്. പകല്‍ 11 മുതല്‍ 3 വരെ നേരിട്ടു വെയിലേല്‍ക്കരുതെന്നും നിര്‍ജലീകരണം തടയാന്‍ ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.

കോട്ടയം, ആലപ്പുഴ, ജില്ലകളില്‍ ചൂട് ശരാശരിയിലും 2-3 ഡിഗ്രി കൂടാന്‍ സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പില്‍ പറയുന്നു. കോട്ടയത്ത് ഇന്നലെ 37 ഡിഗ്രി സെല്‍ഷ്യസും ആലപ്പുഴയില്‍ 36.4 ഡിഗ്രിയുമായിരുന്നു ചൂട്. ശരാശരിയിലും 3 ഡിഗ്രി കൂടുതലാണിത്. പാലക്കാട് മുണ്ടൂരില്‍, ചൂട് 40 ഡിഗ്രിയായി. പാലക്കാട് മുണ്ടൂരിലുള്ള ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്ററിലെ (ഐആര്‍ടിസി) താപമാപിനിയിലാണ് 40 ഡിഗ്രി രേഖപ്പെടുത്തിയത്. മലമ്പുഴ അണക്കെട്ടിലെ താപമാപിനിയില്‍ 36.2 ഡിഗ്രിയായിരുന്നു ചൂട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button