ക്ഷിപ്ര പ്രസാദിയും ഭക്തവത്സലനുമാണ് ഹനുമാന്‍ സ്വാമി. ഹനുമാനെ ഭജിക്കുന്നതും ഹനുമദ്‌ക്ഷേത്ര ദര്‍ശനം നടത്തുന്നതും വിവിധദോഷങ്ങള്‍ക്കുള്ള പരിഹാരമായിട്ടാണ് ആചാര്യന്‍മാര്‍ പറയുന്നത്. അതുപോലെതന്നെ, ആഭിചാരദോഷം മാറുന്നതിനും, ഭൂതപ്രേതബാധകള്‍ ഒഴിയുന്നതിനും,രോഗശാന്തി, വിജയം എന്നിവ നേടുന്നതിനും കണ്ടകശ്ശനി, ഏഴരശനി തുടങ്ങിയവയുടെ ദോഷഫലങ്ങള്‍ കുറയാനും ഹനുമദ്ഭജനം ഉത്തമമാണ്.
ജന്മനക്ഷത്രനാളിലോ അല്ലെങ്കില്‍ ദോഷസ്വഭാവമനുസരിച്ച് ശനി, ചൊവ്വ ദിവസങ്ങളിലോ ഹനുമദ്‌ക്ഷേത്ര ദര്‍ശനം ഏറെ ഫലപ്രദമാണ്. ക്ഷേത്രത്തില്‍ മൂന്നുവട്ടം പ്രദക്ഷിണം വയ്ക്കുന്നതാണ് ഉത്തമം.
അപ്പം, അട, വടമാല, വെറ്റിലമാല, വെണ്ണ ചാര്‍ത്തല്‍, അവില്‍ പന്തിരുനാഴി തുടങ്ങിയതാണ് ഹനുമാന് ഏറ്റവും പ്രധാന വഴിപാടുകള്‍. പ്രതീക്ഷിച്ച ഫലം ലഭിക്കാന്‍ ക്ഷേത്രദര്‍ശനസമയത്ത് ശരീരമാനസിക ശുദ്ധി വളരെ അനിവാര്യമാണ്. ഹനുമദ്‌ക്ഷേത്രത്തില്‍ സാധാരണയുള്ള ശ്രീരാമന്‍, ശിവന്‍, തുടങ്ങിയ മൂര്‍ത്തികളെ തൊഴുതശേഷം മാത്രമേ ഹനുമദ് ദര്‍ശനം ചെയ്യാവൂ.
Post Your Comments