KeralaLatest NewsNews

എ.കെ ബാലന്റെ ഭാര്യ കെ.പി ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം, ഏറ്റവും കൂടുതല്‍ എതിര്‍ത്തത് പി.കെ.ശശിയും എം.ബി.രാജേഷും

പാലക്കാട്: സി.പി.എം സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടിക പുറത്തുവന്നതോടെ പാര്‍ട്ടിക്കുള്ളില്‍ നിലനിന്നിരുന്ന ചില അഭിപ്രായഭിന്നതകളും പുറത്തുവന്നു. സാധ്യതാ പട്ടികയില്‍ ഇടം നേടിയ മന്ത്രി എ.കെ ബാലന്റെ ഭാര്യ കെ.പി ജമീലയെ സംബന്ധിച്ചാണ് പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ തര്‍ക്കം ഉടലെടുത്തത്. പി.കെ ശശി, എം.ബി രാജേഷ്, സി.കെ ചാത്തുണ്ണി, വി.കെ ചന്ദ്രന്‍, വി.ചെന്താമരാക്ഷന്‍ എന്നിവരാണ് വിഷയത്തില്‍ എതിര്‍പ്പുമായി രംഗത്ത് വന്നത്. എ.കെ ബാലന്‍ മത്സരിച്ച മണ്ഡലങ്ങളായ തരൂര്‍, കോങ്ങാട് എന്നിവിടങ്ങളില്‍ പി.കെ ജമീലയെ മത്സരിപ്പിക്കണമെന്നുള്ള നിര്‍ദ്ദേശമാണ് വന്നത്.

Read Also : ചരിത്രമെഴുതി ബി.എം.എസ്: പണിമുടക്ക് ദിവസം 60 ശതമാനം കെ.എസ്.ആർ.ടി.സി ബസുകളും നിരത്തിലിറക്കി, തുണയായത് പതിനായിരങ്ങൾക്ക്

രണ്ടും സംവരണ മണ്ഡലങ്ങളാണ്. നാല് തവണ വിജയിച്ച ബാലന്‍ ഇത്തവണ മത്സരിക്കാത്ത സാഹചര്യത്തിലാണ് പി.കെ ജമീലയെ ഇടത് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. കോങ്ങാട് എം.എല്‍.എ കെ.വി വിജയദാസ് മരണപ്പെടുകയും ചെയ്തിരുന്നു. പാര്‍ട്ടി ഔദ്യോഗിക പ്രഖ്യാപനം നടത്താതെ വിഷയത്തില്‍ താന്‍ പ്രതികരിക്കാനില്ലെന്നാണ് ബാലന്റെ നിലപാട്.

എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് പാലക്കാട് ജില്ലയില്‍ നിന്നുളള സി.പി.എം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണയായിട്ടുണ്ട്. ജമീലയുടെ പേര് നിര്‍ദ്ദേശിച്ചത് മേല്‍ഘടകത്തില്‍ നിന്നാണെന്ന് അറിയിച്ചതോടെ ജമീല തരൂരില്‍ മത്സരിക്കട്ടെ എന്ന് തീരുമാനം വന്നു. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം തൃത്താലയില്‍ വി.ടി ബല്‍റാമിനെതിരെ എം.ബി രാജേഷിനെ മത്സരിപ്പിക്കാനും തീരുമാനമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button