കാല്‍മട്ടുവരെ നീളമുള്ള ഉടുപ്പും ജംപറും ധരിച്ചു സ്കൂളിൽ എത്തിയ 17കാരിയെ വീട്ടിലേക്ക് തിരിച്ചയച്ച് അധികൃതര്‍. അനുചിതമായ വസ്ത്രം ധരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടിയെ അധ്യാപിക തിരിച്ചയച്ചത്. കുട്ടിയുടെ വസ്ത്രം അടിവസ്ത്രത്തെ ഓര്‍മ്മപ്പെടുത്തുന്നുവെന്ന് പറഞ്ഞാണ് മകളെ ക്ലാസിൽ പ്രവേശിപ്പിക്കാതെ മടക്കിയയച്ചതെന്നു കുട്ടിയുടെ അച്ഛന് ആരോപിച്ചു. കാനഡയിലെ നോര്‍കാം സീനിയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം.
കുട്ടിയുടെ വേഷം ആണ്‍കുട്ടികളില്‍ അസ്വസ്ഥതയുണ്ടാക്കുമെന്നും അതിനാലാണ് കുട്ടിയെ ക്ലാസില്‍ നിന്ന് പുറത്തിറക്കി പ്രധാന അധ്യാപികയുടെ അടുത്ത് എത്തിച്ചതെന്ന് ടീച്ചര്‍. പ്രധാന അധ്യാപികയും കുട്ടിയുടെ വേഷത്തില്‍ അപാകതയുണ്ടെന്ന് നിലപാടെടുത്തു. പഠനത്തില്‍ നിന്ന് ശ്രദ്ധതിരിക്കുന്ന തരത്തിലുള്ള വേഷങ്ങള്‍ ധരിക്കുന്നതില്‍ നിന്ന് സ്കൂളിലെ ഡ്രസ് കോഡ് അനുവദിക്കില്ലെന്ന് അവര്‍ പ്രതികരിച്ചു.
read also:അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് സമാഹരിച്ചത് പ്രതീക്ഷിച്ചതിലും ആയിരം കോടിയിലേറെ
എന്നാൽ സുഹൃത്തിനോടുണ്ടായ സമീപനത്തില്‍ പ്രതിഷേധിച്ച് ചില സുഹൃത്തുക്കള്‍ ക്ലാസുകള്‍ ബഹിഷ്കരിച്ചു. സ്കൂള്‍ നടപടിയോട് ശക്തമായി പ്രതിഷേധിച്ച പെണ്‍കുട്ടിയുടെ പിതാവ് ക്രിസ്റ്റഫര്‍ വില്‍സണ്‍ സ്കൂൾ അധികൃതർക്ക് പരാതി നല്കി
Post Your Comments