KeralaLatest NewsNews

ജോ​ലി​ക്കി​ടെ തെ​ങ്ങ്​ മു​റി​ഞ്ഞു​വീ​ണ് തൊഴിലാളിക്ക് ദാരുണാന്ത്യം

കൊ​യി​ലാ​ണ്ടി: ജോ​ലി​ക്കി​ടെ തെ​ങ്ങ്​ മു​റി​ഞ്ഞു​വീ​ണ് തൊ​ഴി​ലാ​ളിക്ക് ദാരുണാന്ത്യം. ഫ​യ​ർ​ഫോ​ഴ്സ് സി​വി​ൽ ഡി​ഫ​ൻ​സ് വ​ള​ൻ​റി​യ​റാ​യ മേ​ലൂ​ർ എ​ട​ക്കാ​ട്ടു​പ​റ​മ്പ​ത്ത് ബാ​ല​നാ​ണ്​ (55) അപകടത്തിൽ ദാരുണമായി മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ക​ച്ചേ​രി​പ്പാ​റ​ക്ക് സ​മീ​പ​ത്തെ വീ​ട്ടി​ലാ​ണ് അ​പ​ക​ടം ഉണ്ടായിരിക്കുന്നത്. മു​റി​ക്കാ​നാ​യി ക​യ​റി​യ​പ്പോ​ൾ തെ​ങ്ങ് പൊ​ട്ടി​വീ​ഴു​ക​യാ​യി​രു​ന്നു ഉണ്ടായത്. ഒ​രു​വ​ർ​ഷ​മാ​യി കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സി​വി​ൽ ഡി​ഫ​ൻ​സ് വ​ള​ൻ​റി​യ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു ഇദ്ദേഹം. ഫ​യ​ർ​ഫോ​ഴ്സ് ഡി.​ജി.​പി​യു​ടെ പ്ര​ത്യേ​ക പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

പ​രേ​ത​രാ​യ ചെ​റി​യേ​ക്ക​ൻ-​മാ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ബി​ജി (ചെ​ങ്ങോ​ട്ടു​കാ​വ് പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം). മ​ക്ക​ൾ: അ​ഞ്ജ​ന, അ​ഖി​ൽ. മ​രു​മ​ക​ൻ: ര​ജീ​ഷ് (ദു​ബൈ). സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ഘ​വ​ൻ, ദാ​മോ​ദ​ര​ൻ, സ​ര​സ, ശ​ങ്ക​ര​ൻ, നാ​രാ​യ​ണ​ൻ, ല​ക്ഷ്മി, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ശ്രീ​ധ​ര​ൻ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button