നിയമസഭാ തെരഞ്ഞെടുപ്പില്‍ ചുവന്ന കൊടി പിടിച്ച് ജനവിധി തേടാനൊരുങ്ങി സംവിധായകൻ രഞ്ജിത്. സിപിഐഎം ശക്തി കേന്ദ്രമായ കോഴിക്കോട് നോര്‍ത്തില്‍ സംവിധായകന്‍ രഞ്ജിത്ത് തന്നെ മത്സരിക്കും. സ്ഥാനാര്‍ത്ഥി ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ താരത്തിൻ്റെ പേര് ഉയർന്നു വന്നിരുന്നു. ഇപ്പോൾ മത്സരിക്കാൻ തയ്യാറാണെന്ന് സംവിധായകൻ നേരിട്ട് സി പി എം നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.
2011 നിയമസഭ തെരഞ്ഞെടുപ്പില്‍ ഇവിടെ അന്ന് സ്ഥാനാർത്ഥിയായിരുന്ന പ്രദീപ് കുമാറിന് വേണ്ടിയുള്ള പ്രാചരണത്തിന് നേരിട്ടെത്തിയ വ്യക്തി കൂടിയാണ് രഞ്ജിത്ത്. മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഐഎം ഉന്നത നേതാക്കളുമായി അടുത്തബന്ധവുമുണ്ട്. പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിലെ മുഖ്യാതിഥിയായിരുന്നു രഞ്ജിത്ത്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലാണ് പ്രദീപ് കുമാര്‍ വിജയിച്ചത്. മൂന്നു തവണ മത്സരിച്ചവര്‍ മാറണമെന്ന നിര്‍ദേശത്തെ തുടർന്നാണ് എ പ്രദീപ് കുമാറിന് പകരം രഞ്ജിതിനെ ഇവിടെ മത്സരിപ്പിക്കാൻ നേതൃത്വം തീരുമാനിച്ചതെന്നാണ് സൂചന.
Also Read:മദ്യപിച്ചെത്തി ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ
കൃത്യമായ ഉള്‍ക്കാഴ്ചയും ദര്‍ശനവുമുളള സംഘമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയെന്ന് സംവിധായകൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു. പ്രശംസനീയമായ ഭരണമാണ് മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയുമെന്നും രഞ്ജിത്ത് പറഞ്ഞു. സ്വപ്നങ്ങൾ വിറ്റ് കാശാക്കുന്നവരെയല്ല യാഥാർത്ഥ്യമാക്കാൻ കഴിയുന്നവരെയാണ് നാടിനാവശ്യം. അത് ഈ അഞ്ച് വർഷക്കാലയളവിൽ പിണറായി സർക്കാർ തെളിയിച്ചിട്ടുണ്ട്. ജാതിയെക്കുറിച്ചും മതത്തെക്കുറിച്ചുമാണ് നമ്മൾ ഇപ്പോഴും സംസാരിക്കുന്നത് മനുഷ്യരെക്കുറിച്ചല്ല. മണ്ഡലങ്ങളിൽ സ്വാധീനമുളള സമുദായത്തിൽപെട്ടയാളെ തെരഞ്ഞെടുപ്പിൽ നിർത്തുക എന്നത് പ്രാകൃതമായ രീതിയാണെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തിരുന്നു.
Post Your Comments