തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ചെങ്കൊടി പാറിയ്ക്കാന്‍ സിപിഎമ്മിന്റെ ഉരുക്കുകോട്ട, കോണ്‍ഗ്രസിനെ തറപ്പറ്റിയ്ക്കാന്‍ അണിയറയില്‍ ശക്തമായനീക്കം. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടക്കുമ്പോള്‍ മൂന്ന് മന്ത്രിമാര്‍ക്ക് വേണ്ടി ഇളവുകള്‍ ആവശ്യപ്പെട്ട് സിപിഎം ജില്ലാ കമ്മിറ്റികള്‍ രംഗത്ത് വന്നിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മന്ത്രിമാരായ തോമസ് ഐസക്കിനും ജി സുധാകരനും ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വമാണ് ആദ്യം രംഗത്തുവന്നത്.
Read Also : കോണ്‍ഗ്രസിലെ ഒരു പ്രബല വിഭാഗം ബിജെപിയിലേക്ക് പോകുമെന്ന് പരസ്യമായി സമ്മതിച്ച് കെ.സുധാകരന്‍
മൂന്ന് ടേം നിബന്ധന തോമസ് ഐസക്കിന്റെയും സുധാകരന്റെയും കാര്യത്തില്‍ വേണ്ടെന്നും ഇരുവരുടെയും വിജയസാധ്യത പരിഗണിക്കണമെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ജില്ലാ നേതൃത്വം ഇക്കാര്യം ആവശ്യപ്പെട്ടത്. ആറു സീറ്റുകളിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതില്‍ തോമസ് ഐസക്കിന്റെയും സുധാകരന്റെയും കാര്യം തന്നെയാണ് പ്രധാന ചര്‍ച്ചാവിഷയം.
ഇരുവര്‍ക്കും അവസരം നല്‍കണമെന്ന ആവശ്യത്തില്‍ ജില്ലാ നേതൃത്വം ഒറ്റക്കെട്ടാണ്. ഇളവ് നല്‍കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം അംഗീകരിച്ചാല്‍ ജി.സുധാകരന്‍ ഏഴാം തവണയും തോമസ് ഐസക്ക് അഞ്ചാം തവണയും മത്സരരംഗത്തുണ്ടാകും. കായംകുളം, മാവേലിക്കര, അരൂര്‍ മണ്ഡലങ്ങള്‍ ആര് എന്നത് സംബന്ധിച്ച ചര്‍ച്ചകളും തുടരുകയാണ്. ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ തന്നെ മത്സരിക്കുമെന്നാണ് ധാരണയായിട്ടുള്ളത്. അതേസമയം, ഇടുക്കി ഉടുമ്പന്‍ചോലയില്‍ മന്ത്രി എം.എം മണി തന്നെ മത്സരിക്കും.
Post Your Comments