കൊല്ലം: മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ വിജിലൻസ് കേസിൽ അന്വേഷണവും അച്ചടക്ക നടപടികളും നേരിട്ട ഉന്നത ഉദ്യോഗസ്ഥനെ ചട്ടങ്ങൾ ലംഘിച്ചു വ്യവസായ വകുപ്പിനു കീഴിലുള്ള ചവറ കെഎംഎംഎല്ലിൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ തസ്‌തികയിൽ അധികച്ചുമതല നൽകി നിയമിച്ചു. നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപ് നടത്തിയ നിയമനത്തിന് പിന്നിൽ വ്യവസായ വകുപ്പിലെ ഉന്നതരുടെ താൽപ്പര്യമെന്ന് റിപ്പോർട്ടുകൾ. കെഎംഎംഎൽ മാനേജിങ് ഡയറക്ടർ ആരോഗ്യപരമായ കാരണങ്ങളാൽ അവിധിയിലാണെന്നതിന്റെ മറവിലാണ് വർഷങ്ങളായി നിലവിലില്ലാത്ത എക്‌സിക്യൂട്ടീവ് ഡയറക്ടർ പദവിയിലേക്കുള്ള നിയമനം.
മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ സിപിഎമ്മിന്റെയും വകുപ്പിലെ പ്രമുഖരുടെയും താൽപര്യങ്ങൾക്കു വിരുദ്ധമായ നിലപാട് സ്വീകരിച്ച ഡയറക്ടർമാരൊയൊക്കെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. ഐ എ എസ് ഉദ്യോഗസ്ഥരെയാണ് സാധാരണ ഡയറക്ടർ പദവിയിൽ നിയമിക്കാറുള്ളത്. കെ ബിജു, ഹരിത വി കുമാർ, വി ആർ പ്രേംകുമാർ തുടങ്ങിയ ഐ എ എസ് ഉദ്യോഗസ്ഥരെ മാറ്റിയ ശേഷമാണ് വിജിലൻസ് അന്വേഷണം ഉൾപ്പെടെ നേരിടുന്ന ഉദ്യോഗസ്ഥന് ഡയറക്ടറുടെ ചുമതല നൽകിയത്. ബിജു ഒന്നര വർഷത്തോളം ഡയറക്ടർ സ്ഥാനത്തു തുടർന്നെങ്കിൽ മറ്റു രണ്ടുപേരെയും ആഴ്‌ചകൾ മാത്രമേ ആ സ്ഥാനത്ത് സർക്കാർ ഇരുത്തിയുള്ളു.
പരിസ്ഥിതി അനുമതി കൂടാതെ ഖനനം നടത്തിയതിന് ദേശീയത ഹരിത ട്രൈബ്യൂണൽ കെഎംഎംഎല്ലിനു വൻതുക പിഴയിട്ടിരിക്കുന്നു. ഇതേ തുടർന്നു ഖനാനുമതി ഡയറക്ടറിയിരിക്കെ കെ ബിജു പിൻവലിച്ചു. ഡയക്ടറുടെ ചുമതല ഇഷ്ടക്കാരന് നൽകിയാണു വ്യവസായ വകുപ്പ് അധികൃതർ ഇതു മറികടന്നത്.
Post Your Comments