Latest NewsNewsIndia

ചരിത്രപ്രധാനമായ നിമിഷം; പിഎസ്എൽവി-സി 51 വിക്ഷേപണ വിജയത്തിൽ ബ്രസീൽ പ്രസിഡന്റിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : ഐഎസ്ആർഒയുടെ ബഹിരാകാശ ദൗത്യത്തിൽ ബ്രസീലിന്റെ ആമസോണിയ 1 ന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയതിൽ പ്രസിഡന്റ് ജെയർ ബോൾസനാരോയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രപ്രധാനമായ നിമിഷമെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. പിഎസ്എൽവി-സി 51 വിക്ഷേപണത്തിനായി പ്രയത്‌നിച്ച ഇരു രാജ്യങ്ങളിലെയും ഗവേഷകരെയും അദ്ദേഹം പ്രശംസിച്ചു.

 

ബഹിരാകാശ ദൗത്യം പൂർത്തീകരിച്ച ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിനെയും ഐഎസ്ആർഒയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ വിക്ഷേപണം ബഹിരാകാശ ദൗത്യത്തെ ഒരു പുതിയ കാലഘട്ടത്തിലേയ്ക്ക് നയിക്കും. 18 ഉപഗ്രഹങ്ങൾക്കൊപ്പം രാജ്യത്തെ യുവതലമുറയുടെ 4 ഉപഗ്രഹങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ 10.24 ന് ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു വിക്ഷേപണം. ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ ബഹിരാകാശ ദൗത്യമാണ് ഇത്. ബ്രസീലിന്റെ ആമസോണിയ-1 ഉപഗ്രഹവും മറ്റ് പതിനാല് വിദേശരാജ്യങ്ങളിൽ നിന്നുള്ള സ്വകാര്യ നാനോ ഉപഗ്രഹങ്ങളുമാണ് പിഎസ്എൽവിയിൽ വിക്ഷേപിച്ചത്.  ഇന്ത്യയിൽ നിന്ന് സതീഷ് ധവാൻ സാറ്റ് അക്കാഡമി കൺസോർഷ്യത്തിന്റെ മൂന്ന് ഉപഗ്രഹങ്ങളുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button