ഐ.എസ്.ആർ.ഓ യുടെ ആദ്യ സമ്പൂർണ്ണ വാണിജ്യ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും ഇന്ന് രാവിലെ 10.24 നായിരുന്നു വിക്ഷേപണം. ഈ വർഷത്തെ ആദ്യ പി.എസ്.എൽ.വി വിക്ഷേപണം ആണ് ഇത്. സ്പേസ് കിഡ്സ് ഇന്ത്യയാണ് ഈ കൃത്രിമോപഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്.
പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ റോക്കറ്റിൽ ബ്രസീലിൽ നിന്നുള്ള ആമസോണിയ-1 ഉം, മറ്റ് പതിനെട്ട് ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം, ഭഗവത്ഗീതയുടെ ഇലക്ട്രോണിക് പതിപ്പ്, 25000 ഇന്ദിയക്കാരുടെ പേരുകൾ എന്നിവയും റോക്കറ്റ് വഴി ബഹിരാകാശത്ത് എത്തും.
ഐ.എസ്.ആർ.ഓ മുൻ ചെയർമാൻ സതീഷ് ധവാന്റെ പേരിലാണ് കൃത്രിമോപഗ്രഹം നാമകരണം ചെയ്തിരിക്കുന്നത്. നാനോ സാറ്റലൈറ്റ് വിഭാഗത്തിൽ പെടുന്നതാണ് ഇത്. ഐ.എസ്.ആർ.ഓ ചെയര്‍പേഴ്സണ്‍ ഡോ. കെ.ശിവന്‍, ശാസ്ത്ര സെക്രട്ടറി ഡോ. ആര്‍. ഉമാ മഹേശ്വരന്‍ എന്നിവരുടെ പേരുകളും ഉപഗ്രഹത്തിന്റെ താഴത്തെ പാനലില്‍ പതിച്ചിട്ടുണ്ട്.
മൂന്ന് സയന്റഫിക് പേ ലോഡുകളാണ് ഈ കൃത്രിമോപഗ്രഹത്തിന് ഉള്ളത്. ഒന്ന് ബഹിരാകാശ റേഡിയേഷൻ സംബന്ധിച്ച പഠനത്തിനും, മറ്റൊന്ന് മാഗ്നറ്റോസ്പിയറിനെക്കുറിച്ച് പടിക്കുന്നതിനുമാണ്. മൂന്നാമത്തേത് ലോ പവർ വൈഡ് ഏരിയ നെറ്റ്‌വർക്ക് സംബന്ധിച്ച ഒരു പരീക്ഷണ മോഡൽ ആണ്.
Post Your Comments