സത്യം തുറന്നു പറയാനുള്ള സമയമാണ് ; കോണ്‍ഗ്രസ് പാര്‍ട്ടി ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്ന് കപില്‍ സിബല്‍

ജമ്മുവിലെ പരിപാടിയിലാണ് കപില്‍ സിബല്‍ കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചത്

ശ്രീനഗര്‍ : കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് കപില്‍ സിബല്‍. നേതൃത്വത്തെ എതിര്‍ക്കുന്ന 23 നേതാക്കള്‍ ഒത്തു കൂടിയ ജമ്മുവിലെ പരിപാടിയിലാണ് കപില്‍ സിബല്‍ കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചത്. ഗാന്ധി ഗ്ലോബല്‍ ഫാമിലി സംഘടിപ്പിച്ച ശാന്തി സമ്മേളനിലാണ് നേതൃത്വത്തെ എതിര്‍ക്കുന്ന നേതാക്കള്‍ ഒത്തു കൂടിയത്.

ഇത് സത്യം തുറന്നു പറയാനുള്ള സമയമാണ് കോണ്‍ഗ്രസ് പാര്‍ട്ടി ക്ഷയിച്ചു കൊണ്ടിരിക്കുന്നു എന്നത് സത്യമാണ്. അതുകൊണ്ടാണ് നമ്മള്‍ ഇവിടെ ഒത്തു കൂടിയിരിക്കുന്നത്. ഇതിന് മുന്‍പും ഒത്തു കൂടിയിട്ടുണ്ട് കപില്‍ സിബല്‍ പറഞ്ഞു. ഗുലാം നബി ആസാദിന് വീണ്ടും രാജ്യസഭയില്‍ അവസരം നല്‍കാത്തതിനെതിരെയും കപില്‍ സിബല്‍ പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ചു.

എല്ലാ സംസ്ഥാനങ്ങളിലെയും ജില്ലകളിലെയും കോണ്‍ഗ്രസിലെയും യഥാര്‍ത്ഥ അവസ്ഥ അറിയുന്നയാളാണ്. പാര്‍ലമെന്റില്‍ നിന്ന് അദ്ദേഹം ഒഴിവായപ്പോള്‍ നമ്മള്‍ എല്ലാവര്‍ക്കും വിഷമമായി. അദ്ദേഹത്തെ വീണ്ടും പാര്‍ലമെന്റിലേക്ക് പറഞ്ഞു വിടുന്നില്ല. എന്തു കൊണ്ടാണ് കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് ഉപയോഗിക്കാത്തതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കപില്‍ സിബലിന് പുറമെ കോണ്‍ഗ്രസ് നേതൃത്വത്തെ തിരുത്താന്‍ ശ്രമിച്ച ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി, ഭൂപീന്ദര്‍ ഹൂഡ തുടങ്ങിയ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.

Share
Leave a Comment