Latest NewsNewsInternational

കടുത്ത ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന പലസ്‌തീന് സഹായവുമായി വീണ്ടും ഇന്ത്യ

ന്യൂഡൽഹി : പലസ്‌തീൻ ആരോഗ്യ മേഖലയിലെ പ്രതിസന്ധിപരിഹരിക്കാൻ സഹായവുമായി വീണ്ടും ഇന്ത്യ. കോവിഡ് വാക്‌സിൻ വിതരണത്തിലാണ് ഇന്ത്യ വീണ്ടും സഹായം നൽകുന്നത്. രണ്ടാം ബാച്ച് വാക്‌സിൻ ഇന്ത്യ പലസ്തീനിലേക്ക് അയയ്ക്കാൻ തീരുമാനിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.

കടുത്ത ആരോഗ്യപ്രശ്‌നങ്ങളാണ് പലസ്തീൻ നേരിടുന്നത്. നിരന്തരം അതിർത്തി സംഘർഷ ങ്ങൾ നേരിടുന്ന ഗാസയിലെ അടക്കം സാധാരണക്കാർ അനുഭവിക്കുന്നത് കൊടും യാതനകളാണ്. ഇത്തരം സാഹചര്യത്തിൽ പലസ്തീന് മനുഷ്യത്വപരമായ സഹായം നൽകാൻ ഇന്ത്യ പ്രതിജ്ഞാ ബദ്ധമാണെന്ന് യു.എൻ.സുരക്ഷാകൗൺസിലിലെ ഇന്ത്യയുടെ ഉപ പ്രതിനിധി നാഗരാജ് നായിഡു പറഞ്ഞു.

Read Also :  ജോര്‍ജ് പലതും പറയും, ഇതിനൊന്നും മറുപടി പറയേണ്ട കാര്യമില്ല : മുല്ലപ്പള്ളി

നമ്മൾ പലസ്തീന് രണ്ടാം ഘട്ട കോവിഡ് വാക്‌സിൻ എത്തിക്കുകയാണ്.ഗാസയടക്കമുള്ള പ്രദേശത്ത് വാക്‌സിനെത്തുമെന്ന് ഉറപ്പുവരുത്താൻ ഐക്യരാഷ്ട്രസഭയുടെ സംവിധാനമാണ് പ്രയോജനപ്പെടുത്തുന്നത്. ആഗോളതലത്തിൽ വാക്‌സിൻ വിതരണത്തിൽ വലിയൊരു അന്തരം നിലനിൽക്കുന്നുണ്ട്. അത് മാറണം എന്നതിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നു. ആരോഗ്യമേഖലയിൽ വാക്‌സിന് പുറമേ ജീവൻരക്ഷാ മരുന്നുകളും പലസ്തീന് വിതരണം ചെയ്യുന്ന പ്രവർത്തനം ഇന്ത്യ തുടരുകയാണെന്നും നാഗരാജ് നായിഡും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button