Latest NewsIndiaNews

പ്രവാസിയായ യുവാവ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയപ്പോള്‍ കണ്ടത് ഗര്‍ഭിണിയായ ഭാര്യയെ

ഡോക്ടറുടെ വാക്കുകള്‍ കേട്ട് തകര്‍ന്ന് യുവാവ്

നിസാമാബാദ് : പ്രവാസിയായ യുവാവ് ഗള്‍ഫില്‍ നിന്നും മൂന്നു വര്‍ഷത്തിനു ശേഷം നാട്ടിലെത്തിയപ്പോള്‍ സ്വീകരിച്ചത് ഗര്‍ഭിണിയായ ഭാര്യ. തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം. ഭാര്യയ്ക്ക് അതികഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇയാള്‍ യുവതിയെയും കൂട്ടി ആശുപത്രിയിലേക്ക് പോകുകയായിരുന്നു.

Read Also : ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലയ്ക്ക് പിന്നില്‍ തീവ്രബന്ധമെന്ന് സംശയം , എന്‍ഐഎ കേരളത്തിലേയ്ക്ക്

ഒരാഴ്ച മുന്‍പാണ് ഭര്‍ത്താവ് നാട്ടില്‍ എത്തിയത്. എന്നാല്‍ പരിശോധന നടത്തിയ ഡോക്ടര്‍ ഭാര്യ ഗര്‍ഭിണിയാണെന്ന് അറിയിക്കുകയായിരുന്നു. മൂന്നു വര്‍ഷമായി താന്‍ ഗള്‍ഫില്‍ ആണെന്നും അതിനാല്‍ ഇങ്ങനെ സംഭവിക്കാന്‍ ഇടയില്ല എന്നുമായിരുന്നു ഭര്‍ത്താവിന്റെ ആദ്യ പ്രതികരണം.

പക്ഷെ ഡോക്ടര്‍ അടിവരയിട്ടു തന്നെ സംഭവം സത്യമാണെന്ന് പറഞ്ഞു. തുടര്‍ന്ന് ഭാര്യയോട് കാര്യം തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്.

ഇവരുടെ സമീപസ്ഥലത്ത് താമസിക്കുന്ന സുമന്‍ എന്നയാള്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും ഒടുവില്‍ അയാളുടെ ലൈംഗിക താത്പ്പര്യങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നുവെന്നുമാണ് ഭാര്യ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button