
ഇപ്പോൾ സമൂഹ മാധ്യമത്തിൽ ചർച്ച മോഹന്‍ലാല്‍ – ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ആണ്. ചിത്രത്തിന്റെ ഒന്നാം ഭാഗത്തിലൂടെ ശ്രദ്ധേയനായ നടനാണ് റോഷന്‍ ബഷീര്‍. ചിത്രത്തിലെ വരുണ്‍ പ്രഭാകര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റോഷൻ ആദ്യ ഭാഗത്ത് കൊല്ലപ്പെടുന്നതിനാലും ഇനി ആദ്യ ഭാഗത്തിലെ വരുണിന്റെ ലുക്കിലേക്ക് തിരികെയെത്താന്‍ കഴിയാത്തതിനാലും താന്‍ രണ്ടാം ഭാഗത്ത് ഉണ്ടാവില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു.
തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ റോഷൻ പങ്ക് വെച്ചപ്പോള്‍ ഒരു പ്രേക്ഷകൻ നൽകിയ കമന്റിനു അസഭ്യമായ മറുപടിയാണ് റോഷന്‍ നല്‍കിയിരിക്കുന്നത്.
read also:പീഡനശ്രമം ചെറുക്കുന്നതിനിടെ മര്‍ദ്ദനമേറ്റ് 42കാരി മരിച്ചു
‘ഇതിലും കുഴിയില്‍ തന്നെ ആണൊടെ’ എന്നായിരുന്നു ഒരു വ്യക്തി കമന്റായി ചോദിച്ചത്. എന്നാല്‍ ഇതിന് മറുപടിയായി അസഭ്യ മറുപടിയായിരുന്നു റോഷന്‍ നല്‍കിയത്.
‘അല്ലെടാ നിന്റെ ******** *****’ എന്നായിരുന്നു റോഷന്റെ കമന്റ്. റോഷന്‍ കമന്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ റോഷന്റെ കമന്റിന്റെ സക്രീന്‍ ഷോട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്
Post Your Comments