KeralaLatest NewsNews

പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്തത് കാമുകനും സുഹൃത്തുക്കളുമടക്കം ഇരുപതിലേറെ പേര്‍

ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത് നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന്

തൃശൂര്‍: പ്ലസ്ടു വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. കാമുകനും സുഹൃത്തുക്കളുമടക്കം ഇരുപതിലേറെ പേര്‍ ബുദ്ധിവൈകല്യമുള്ള പതിനേഴുകാരിയെ      കൂട്ടബലാത്സംഗം ചെയ്തതായാണ് പുറത്തുവരുന്ന വിവരം. കൂട്ടബലാത്സംഗത്തിനും പോക്‌സോ നിയമ പ്രകാരവുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് റൂറല്‍ എസ്പി. ജി. പൂങ്കുഴലി ഐ.പി.എസ് അറിയിച്ചു. കേസന്വേഷണത്തിന് ഡിവൈ.എസ്പി.യുടെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി.

Read Also : കൊറോണ ,ഇന്ത്യയുടെ സഹായം തേടി വിദേശരാഷ്ട്രം

പെണ്‍കുട്ടിയുടെ കാമുകനും സുഹൃത്തുക്കളുമാണ് പീഡനം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. പെണ്‍കുട്ടിയെ കാമുകന്‍ ഒരു വീട്ടിലെത്തിക്കുകയും അവിടെ വെച്ച് പീഡനം നടത്തുകയുമായിരുന്നു. ഇവിടെ ഇയാളുടെ മറ്റു സുഹൃത്തുക്കളും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ബുദ്ധി വൈകല്യമുള്ള പെണ്‍കുട്ടിയെ കാമുകന്‍ പ്രണയം നടിച്ചാണ് വശത്താക്കിയത്.

ബുദ്ധി വൈകല്യമുള്ളതിനാല്‍ പെണ്‍കുട്ടിയെ പാട്ടിലാക്കാന്‍ ഇയാള്‍ക്ക് വേഗത്തിലായി. പിന്നീട് പെണ്‍കുട്ടിയെ ചൂഷണം ചെയ്യുകയായിരുന്നു. വീട്ടിലും പലസ്ഥലങ്ങളില്‍ കൊണ്ടുപോയും പലപ്പോഴായും തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് മൊഴി നല്‍കിയതിനെത്തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

കൂടാതെ പെണ്‍കുട്ടിയുടെ മാതാവിനും ബുദ്ധിവൈകല്യമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടെ പലപ്പോഴും അപരിചിതര്‍ സ്ഥിരമായി വരുന്നത് കണ്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രികാലങ്ങളില്‍ ആളുകള്‍ വന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി പീഡനത്തിരയായതെന്ന് പൊലീസ് കണ്ടെത്തിയത്.

പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ കുട്ടിക്ക് ചെറിയതോതില്‍ ബുദ്ധിവൈകല്യമുള്ളതിനാല്‍ വിവരങ്ങള്‍ ചോദിച്ചറിയുന്നതില്‍ പൊലീസിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പ്രതികളില്‍ ചിലരുടെ പേരുകള്‍ മാത്രമേ അറിയാന്‍ കഴിഞ്ഞിട്ടുള്ളൂ. മുഴുവന്‍ പ്രതികളെയും കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

പെണ്‍കുട്ടിയുടെ മൊഴി പ്രകാരം 20 പേരുടെ വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. 45 വയസ്സുള്ളവര്‍ വരെ പീഡനം നടത്തിയിട്ടുണ്ട് എന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയതായാണ് വിവരം. പെണ്‍കുട്ടിക്ക് ബുദ്ധിവൈകല്യമുള്ളതിനാല്‍ കൃത്യമായ അന്വേഷണം നടത്തി മാത്രമേ പ്രതികളെ അറസ്റ്റ് ചെയ്യുകയുള്ളു. മൊഴികളില്‍ ഇടയ്ക്ക് വൈരുദ്ധ്യമുള്ളതായും പൊലീസ് പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button