
ഇടുക്കി: ഏലപ്പാറയിൽ ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ച അച്ഛൻ റിമാൻഡിൽ. ഹോസ്റ്റലിൽ നിന്ന് പഠിച്ചിരുന്ന മകൾ കൊറോണ വൈറസ് സാഹചര്യത്തിൽ വീട്ടിലെത്തിയപ്പോഴായിരുന്നു അച്ഛന്റെ പീഡനം.
ഭിന്നശേഷിക്കാരിയായ യുവതി വണ്ടിപ്പെരിയാറിലെ സ്പെഷ്യൽ സ്കൂൾ ഹോസ്റ്റലിൽ താമസിച്ചാണ് പഠിച്ചിരുന്നത്. കൊറോണ വൈറസ് സാഹചര്യത്തിൽ ഹോസ്റ്റൽ അടച്ചതോടെ ഏലപ്പാറയിലെ വീട്ടിലെത്തിയതായിരുന്നു. ഈ സമയത്താണ് അച്ഛൻ നിരന്തരം ലൈംഗീകമായി പീഡിപ്പിച്ചത്.
യുവതിയുടെ അമ്മ വർഷങ്ങൾക്ക് മുമ്പ് മരിക്കുകയുണ്ടായി. അച്ഛനല്ലാതെ വീട്ടിൽ വേറെയാരും ഇല്ല. ഹോസ്റ്റലിൽ മടങ്ങിയെത്തിയ യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ടീച്ചർമാർ വിശദമായി ചോദിച്ചപ്പോഴാണ് അച്ഛൻ പീഡിപ്പിച്ച കാര്യം പെൺകുട്ടി പറയുന്നത്. ഉടനെ ടീച്ചർമാർ പൊലീസിന് വിവരമറിയിക്കുകയും പീരുമേട് പൊലീസ് അച്ഛനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു ഉണ്ടായത്.
കോടതിയിൽ ഹാജരാക്കിയശേഷം പ്രതിയെ പീരുമേട് സബ് ജയിലിൽ റിമാൻഡ് ചെയ്തിരിക്കുന്നു. കുട്ടിക്ക് കൌണ്സിലിംഗ് അടക്കം നൽകി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നടപടികളും ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിക്കുകയുണ്ടായി.
Post Your Comments