കോഴിക്കോട്: സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു. കുറ്റ്യാടി വേളത്താണ് സിപിഎം പ്രവര്‍ത്തകന് കുത്തേറ്റത്. നെട്ടൂര്‍ സ്വദേശി മനോജിനാണ് കുത്തേറ്റത്. വാഹനങ്ങള്‍ തമ്മില്‍ ഉരസിയതിന്റെ ഭാഗമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം നടന്നത്. ശേഷം പൊലീസ് സ്ഥലത്തെത്തി. ആക്രമണത്തിന് പിന്നില്‍ ലീഗ് പ്രവര്‍ത്തകരാണെന്ന് പാര്‍ട്ടി ആരോപിക്കുന്നു
അതേസമയം കഴിഞ്ഞ ദിവസം ചേര്‍ത്തലയില്‍ നടന്ന ആര്‍എസ്എസ്-എസ്ഡിപിഐ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഉണ്ടായ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ തീവ്രവാദ ഇടപെടലുണ്ടായോയെന്ന് എന്‍ഐഎ പരിശോധിക്കും. സംഭവവുമായി ബന്ധപ്പെട്ട് എട്ടു എസ്ഡിപിഐ പ്രവര്‍ത്തകരെ ചേര്‍ത്തല പോലീസ് പിടികൂടിരുന്നു
Post Your Comments