Latest NewsKeralaIndia

വ്യാപാര സംഘടനകളുടെ ഭാരത് ബന്ദ് തുടങ്ങി; കേരളത്തിലെ സ്ഥിതി ഇങ്ങനെ

കേരളത്തില്‍ നിന്നുളള ട്രാന്‍സ്‌പോര്‍ട്ട് സംഘടനകള്‍ ഒന്നും തന്നെ ബന്ദില്‍ പങ്കെടുക്കുന്നില്ല.

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ദ്ധന, ജി എസ് ടി, ഇ-വേ ബില്‍ തുടങ്ങിയവയില്‍ പ്രതിഷേധിച്ച്‌ വ്യാപാര സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടങ്ങി. കേരളത്തില്‍ ബന്ദ് ബാധകമല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുളള ട്രാന്‍സ്‌പോര്‍ട്ട് സംഘടനകള്‍ ഒന്നും തന്നെ ബന്ദില്‍ പങ്കെടുക്കുന്നില്ല.

രാത്രി എട്ട് മണിവരെ നടക്കുന്ന ബന്ദിന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്സാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

read also: 11 ഇരട്ടി പ്രഹരശേഷി, പിടിപെട്ടാല്‍ മരണം ഉറപ്പ്, ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ അമേരിക്കയില്‍ കത്തിപ്പടരുന്നു

നാല്‍പതിനായിരത്തോളം സംഘടനകളില്‍ നിന്നായി എട്ട് കോടി പേര്‍ സമരത്തിന്റെ ഭാഗമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇതോടെ കേരളം ഒഴികെയുളള സംസ്ഥാനങ്ങളില്‍ വിപണികള്‍ സ്‌തംഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button