ആലപ്പുഴ: അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ 400 ട്രോളറുകളും അഞ്ചു പടുകൂറ്റന്‍ കപ്പലുകളും ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനും ഏഴു ഹാര്‍ബറുകളുടെ നിര്‍മാണത്തിനും ഒപ്പിട്ട ധാരണാപത്രവും ഇഎംസിസിയും കെഎസ്‌ഐഡിസിയും തമ്മില്‍ ഒപ്പിട്ട ധാരണാപത്രവും ചേര്‍ത്തല പള്ളിപ്പുറത്ത് ഫാക്ടറി നിര്‍മാണത്തിന് അനുവദിച്ച നാല് ഏക്കര്‍ ഭൂമിയുടെ അനുമതിപത്രവും പൂര്‍ണമായും റദ്ദു ചെയ്തത് ധീവരസഭ സ്വാഗതം ചെയ്തു. എന്നാല്‍ മത്സ്യത്തൊഴിലാളി സമൂഹത്തിനോട് സര്‍ക്കാര്‍ മാപ്പുപറയണമെന്ന് ധീവരസഭ സംസ്ഥാന കമിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു,
Read Also : കോവിഡ് പ്രതിരോധത്തിന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍
ഈ പ്രശ്നത്തില്‍ കേരളത്തിലെ മത്സ്യ തൊഴിലാളി സംഘടനകള്‍ സംയുക്തമായി നടത്തുന്ന ഫെബ്രുവരി 27 ലെ ഹര്‍ത്താല്‍ അടക്കമുള്ള സമര പരിപാടികളില്‍ ധീവരസഭ സജീവമായി പങ്കെടുക്കാനും തീരുമാനിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നടപ്പിലാക്കിയ കരിനിയമങ്ങളായ കെഎംഎഫ്ആര്‍ ആക്ട് ഭേദഗതി നിയമവും 2020ലെ മത്സ്യ ലേലവും വിപണനവും ഗുണനിലവാര പരിപാലനവും ഓര്‍ഡിനന്‍സും 2010 ലെ ഇന്‍ലാന്‍ഡ് മത്സ്യബന്ധന നിയന്ത്രണ നിയമ ഭേദഗതി ഓര്‍ഡിനന്‍സും റദ്ദു ചെയ്യണമെന്നും ആവശ്യപ്പെട്ടു.
Post Your Comments