വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയില്‍ ആക്രമണം ഉണ്ടായിരിക്കുന്നു. ആക്രമണത്തെ തുടർന്ന് എസ്ഡിപിഐ സംഘം അറസ്റ്റില്‍ ആയിരിക്കുന്നു. എങ്കക്കാട് മാളത്ത് ഷിഹാബുദ്ദീന്‍ (25), കുമരനെല്ലൂര്‍ പൂവലിക്കോട് മുജീബ് റഹ്മാന്‍ (21) എന്നിവരാണ് അറസ്റ്റിൽ ആയിരിക്കുന്നത്. തലപ്പിള്ളി സബ്ബ് ട്രഷറിയിലെ ജീവനക്കാരനായ എ.എം. റഷീദിനെ ആശുപത്രിയില്‍ ആക്രമിച്ച സംഭവത്തിലാണ് എസ്ഡിപിഐ സംഘത്തിലെ രണ്ട് പേര്‍ പിടിയിലായിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം ഉണ്ടായിരിക്കുന്നത്. വാഹനാപകടത്തില്‍ പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള മകനെ കാണാനെത്തിയ റഷീദിനെ ഓമ്‌നി വാനിലെത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി നൽകിയിരിക്കുന്നത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
Post Your Comments