കൊല്‍ക്കത്ത : ട്രംപിന് എന്താണോ സംഭവിച്ചത്, അതിലും മോശമായ വിധിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാത്തിരിക്കുന്നതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്തെ ഏറ്റവും വലിയ കുഴപ്പക്കാരനാണ് മോദി. ഹൂഗ്ലിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.
” ഒരാള്‍ രാക്ഷസനും ഒരാള്‍ രാവണനുമാണ്. ഇരുവരുമാണ് രാജ്യത്തെ നയിക്കുന്നത്. മോദിയും അദ്ദേഹത്തിന്റെ രാക്ഷസ സുഹൃത്തും ഒരുപാട് സംസാരിക്കുന്നു. രണ്ട് മാസം സംസാരിക്കുക. അതിനു ശേഷം ഞങ്ങള്‍ സംസാരിച്ചു തുടങ്ങും” – മമത പറഞ്ഞു.
ബംഗാള്‍ നേടുക എന്നത് അത്ര നിസാര കാര്യമല്ല. ഈ മണ്ണില്‍ ഞാന്‍ ബിജെപിക്ക് ശവക്കുഴി ഒരുക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ ഗോള്‍ കീപ്പറാകും. ബിജെപിക്ക് ഒരു ഗോള്‍ പോലും നേടാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments