Latest NewsKeralaNewsCrime

വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച്‌ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

കാസര്‍കോട് : വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച്‌ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ യുവതി അറസ്റ്റില്‍. കാഞ്ഞങ്ങാട് സ്വദേശിനി വര്‍ഷയാണ് അറസ്റ്റിൽ ആയിരിക്കുന്നത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തത്. സംഭവത്തിൽ വര്‍ഷയുടെ മകന്‍ അദ്വൈത് (5) സഹോദരി ദൃശ്യ (19) എന്നിവരാണ് ദാരുണമായി മരിച്ചിരിക്കുന്നത്. കഴിഞ്ഞ 11-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായിരിക്കുന്നത്. വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച്‌ മഹേശന്‍-വര്‍ഷ ദമ്ബതികളുടെ മകന്‍ അദ്വൈത് (5) കഴിഞ്ഞ 12 ന് മരിച്ചിരുന്നു. ആത്മഹത്യ ചെയ്യാനായി വര്‍ഷ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി. ഇതു കഴിച്ച ശേഷം അസ്വസ്ഥത തോന്നി മുറിയില്‍പ്പോയ വര്‍ഷ ഉറങ്ങിപ്പോയി.

ഇതറിയാതെ ഐസ്ക്രീം കണ്ട് ഇവരുടെ മകന്‍ അദ്വൈതും അത് കഴിച്ചു. ഒപ്പം രണ്ടുവയസുകാരിയായ സഹോദരിക്കും ഇളയമ്മയായ ദൃശ്യക്കും നൽകുകയുണ്ടായി. രാത്രിയോടെ അദ്വൈത് ഛര്‍ദ്ദിക്കാന്‍ ആരംഭിച്ചു. എലിവിഷം ഉള്ളിൽ ചെന്നിട്ടും പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഭക്ഷണത്തിന്‍റെ പ്രശ്നമാകും എന്നു കരുതി വര്‍ഷ ഇത് ഗൗരവമായെടുത്തില്ല. എന്നാല്‍ അതേസമയം പുലരും വരെ ഛര്‍ദി തുടര്‍ന്ന് കുട്ടി അവശനായതോടെയാണ് ആശുപത്രിയിലെത്തിക്കുന്നത്. അധികം വൈകാതെ അദ്വൈത് മരിച്ചു. അന്ന് വൈകിട്ടോടെ രണ്ടു വയസുകാരിയായ മകള്‍ക്കും പിന്നാലെ ദൃശ്യക്കും ഛര്‍ദില്‍ തുടങ്ങി. വര്‍ഷയും അവശനിലയിലായി. തുടര്‍ന്ന് എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു ഉണ്ടായത്. വര്‍ഷയും ഇളയ മകളും സുഖം പ്രാപിച്ചെങ്കിലും ദൃശ്യയുടെ അവസ്ഥ ഗുരുതരമായി തുടര്‍ന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയോടെ മരണത്തിന് കീഴടങ്ങുകയാണ് ഉണ്ടായത്. സംഭവത്തില്‍ വര്‍ഷയെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button