Latest NewsIndia

റിപ്പബ്ലിക്‌ ദിനത്തില്‍ ചെങ്കോട്ടയില്‍ അക്രമം അഴിച്ചുവിട്ട പിടികിട്ടാപ്പുള്ളി സിദ്ധാന പഞ്ചാബിലെ റാലിയില്‍

പഞ്ചാബില്‍ത്തന്നെ കൊലപാതകം ഉള്‍പ്പെടെ പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്‌ സിദ്ധാന

ചണ്ഡീഗഡ്‌: റിപ്പബ്ലിക്‌ ദിനത്തില്‍ ചെങ്കോട്ടയില്‍ അക്രമം അഴിച്ചുവിട്ടവരില്‍ ഒരാളായ ലാഖ സിദ്ധാന പഞ്ചാബിലെ കര്‍ഷകറാലിയില്‍. മെഹ്‌രാജില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ ജന്മനാട്‌ ഉള്‍പ്പെടുന്ന ഭട്ടിന്‍ഡയിലാണു സിദ്ധാന റാലി നയിച്ചത്‌. രാജ്യതലസ്‌ഥാനത്ത്‌ കര്‍ഷകര്‍ ട്രാക്‌ടര്‍ റാലി നടത്തുമ്പോള്‍ അക്രമത്തിനു പ്രേരിപ്പിച്ചത്‌ സിദ്ധാന ഉള്‍പ്പെടെയുള്ളവര്‍ ആണെന്നാണ്‌ പോലീസിന്റെ കണ്ടെത്തൽ .

കര്‍ഷകര്‍ക്കു പിന്തുണ നല്‍കാന്‍ 23-ന്‌ മെഹ്‌രാജില്‍ ഒന്നിച്ചുകൂടണമെന്ന്‌ വെള്ളിയാഴ്‌ച വീഡിയോയിലൂടെ സിദ്ധാന അഭ്യര്‍ഥിച്ചിരുന്നു. ഡല്‍ഹി പോലീസ്‌ തെരയുന്നതിനാല്‍ സിദ്ധാന പങ്കെടുക്കുമോ എന്ന സംശയം ബാക്കിയായിരുന്നു. എന്നാല്‍, അറസ്‌റ്റ്‌ ചെയ്യാന്‍ ഡല്‍ഹി പോലീസ്‌ പഞ്ചാബില്‍ എത്തിയാല്‍ നാട്ടുകാര്‍ ഘെരാവോ ചെയ്യുമെന്നു പറഞ്ഞാണ്‌ സിദ്ധാന ചടങ്ങില്‍ പ്രസംഗിച്ചത്‌.

read also; ‘നന്ദി ഗുജറാത്ത്, ഈ വലിയ വിജയം സമ്മാനിച്ചതിന്’, 2 ദശാബ്ദങ്ങളായി നൽകുന്ന വിജയത്തിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി

പഞ്ചാബില്‍ത്തന്നെ കൊലപാതകം ഉള്‍പ്പെടെ പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്‌ സിദ്ധാന. ഇയാളെക്കുറിച്ച്‌ വിവരം കൈമാറി അറസ്‌റ്റിനു സഹായിക്കുന്നവര്‍ക്കു ഡല്‍ഹി പോലീസ്‌ ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button