ന്യുയോർക്ക് : മരിച്ചാൽ മനസ്സെന്ന് നാം വിളിക്കുന്നതെന്തോ അതിന് സ്ഥലകാലങ്ങൾക്കപ്പുറത്തേക്കെത്താൻ ശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയുടെ റിപ്പോർട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. 1983-ലെ ഇ. സി.ഐ.എ റിപ്പോർട്ട് 2003ലാണ് പരസ്യപ്പെടുത്തുന്നത്. ടിക് ടോക്കിലെ അബിഗെയിൽ കാരെ എന്ന യൂസറാണ് മനുഷ്യമനസ്സിന്റെ ദുരൂഹകളെക്കുറിച്ചുള്ള അമേരിക്കൻ ചാരസംഘടനയുടെ റിപ്പോർട്ട് ചർച്ചയാക്കിയിരിക്കുന്നത്.
ഒറ്റനോട്ടത്തിൽ വായിക്കാനാവാത്ത എന്നാൽ, നിരവധി വിവരങ്ങൾ ഒളിപ്പിച്ച ഹോളഗ്രാമിനോടാണ് മനുഷ്യമനസ്സിനെ സി.ഐ.എ റിപ്പോർട്ട് താരതമ്യപ്പെടുത്തുന്നത്. പ്രപഞ്ചം തന്നെ ഇത്തരത്തിലുള്ള നിരവധി രഹസ്യങ്ങൾ ഒളിപ്പിച്ചുവെച്ച് കൂറ്റൻ ഹോളോഗ്രാമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹിപ്‌നോട്ടിസ് അഥവാ മോഹനിദ്ര, അതിന്ദ്രിയ അനുഭവങ്ങൾ നല്കുന്ന ധ്യാനങ്ങൾ തുടങ്ങി മനുഷ്യമനസിന്റെ പല ഉത്തരമില്ലാത്ത ചോദ്യങ്ങളിലേക്കും വെളിച്ചം വീശുന്നതാണ് ഈ സി.ഐ.എ റിപ്പോർട്ടെന്നാണ് അബിഗെയിൽ കാരെ പോസ്റ്റുചെയ്ത വീഡിയോയിൽ പറയുന്നത്.
ടിക് ടോക്കിൽ ഇതേക്കുറിച്ച് നിരവധി വീഡിയാകളാണ് അബിഗെയിൽ കാരെ പോസ്റ്റു ചെയ്തിരിക്കുന്നത്. ഉത്തരമില്ലാത്തതെന്ന് കരുതുന്ന പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ ഈ സി.ഐ.എ റിപ്പോർട്ടിലുണ്ടെന്നും അബിഗെയിൽ കാരെ പറയുന്നു. ‘ മരണശേഷം നമ്മൾ എവിടെ പോകുന്നു? എന്താണ് ബോധം, ടെലിപ്പതിയുടെ സന്ദേശങ്ങൾ അയക്കാനാകുമോ? ടൈം ട്രാവൽ എന്നാലെന്ത്? ലോകം തന്നെ ഒരുഹോളോഗ്രാമാണോ? തുടങ്ങി പല ചോദ്യങ്ങളുടേയും ഉത്തരങ്ങളിലേക്കുള്ള സൂചനകൾ ഈ റിപ്പോർട്ടിലുണ്ടെന്നും ഈ ടിക്‌ടോക്കർ പറയുന്നു.
ഇതൊരു പ്രത്യേക പരിശീലന സംവിധാനമാണെന്നാണ് അമേരിക്കൻ സൈന്യത്തിലെ ലെഫ്റ്റനന്റ് കേണലും ‘ ദ അനാലിസിസ് ആൻഡ് അസസ്‌മെന്റ് ഓഫ് ദ ഗേറ്റ്‌വേ പ്രോസസ്’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ വെയ്ൻ എം മാക്‌ഡോൽ പറയുന്നത്. ‘ ഊർജ്ജവും ഏകാഗ്രതയും വർദ്ധിപ്പിക്കുന്നതിനും തലച്ചോറിലെ ഇടതുവലതുഭാഗങ്ങൾ ഒരുപോലെ ഉപയോഗിക്കാനും പരിശീലനം വഴി സാധിക്കും.
ഇതുവഴി സ്ഥലകാല പരിമിതികളിൽ നിന്നും പുറത്തുവരാനുളള സാധ്യതകൾ പോലുണ്ടെന്നും കൂട്ടിച്ചേർക്കുന്നു. പ്രപഞ്ചത്തിൽ പൂർണ്ണമായും ദൃഢമായ ഒരു പദാർഥം എന്നൊന്നില്ലെന്നും സി.ഐ.എ റിപ്പോർട്ടിൽ പറയുന്നുണ്ട്. എത്രമേൽ ദൃഢമായ വസ്തുവിനുള്ളിലും ചലിക്കുകയും വട്ടം ചുറ്റുകയും ചെയ്യുന്ന സൂക്ഷ്മചലനങ്ങളുണ്ടെന്നതാണ് ഈ വാദത്തിന് അടിസ്ഥാനം.
ടിക്‌ടോക്കിൽ കാരെയുടെ സബസ്‌ക്രൈബേഴ്‌സ് ഈ വീഡിയോകൾക്ക് താഴെ നിരവധി അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ധ്യാനം പരിശീലിക്കുന്ന പലർക്കും സമാനമായ അതീന്ദ്രിയ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് ഒരാൾ പറയുന്നത്. ഏകാഗ്രമായി ധ്യാനിക്കുന്ന സമയത്ത് വിവിധ രൂപങ്ങളും വരകളും പലനിറങ്ങളിൽ കണ്ടിരുന്നുവെന്നാണ് മറ്റൊരാളും കമന്റിലിട്ടിട്ടുള്ളത്. ഭൗതികമായി ഒരു കാലത്തും സുബോധം എന്താണെന്ന് തെളിയിക്കാനാവില്ല എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.
Post Your Comments