KeralaLatest NewsNews

മാന്നാറിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും

തട്ടിക്കൊണ്ടുപോകലിന് പിന്നിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി അന്വേഷിക്കുക

ആലപ്പുഴ മാന്നാറിൽ നിന്ന് സ്വർണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. ഇതുസംബന്ധിച്ച വിവരങ്ങൾ പൊലീസ് ഇ.ഡി കൈമാറി. തട്ടിക്കൊണ്ടുപോകലിന് പിന്നിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി അന്വേഷിക്കുക. അതേസമയം, യുവതിയെ തട്ടിക്കൊണ്ടുപോയ സംഘം ഉപയോഗിച്ച വാഹനം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

അതേസമയം, കസ്റ്റംസ് ബിന്ദുവിന്റെ മൊഴി വീണ്ടും രേഖപ്പെടും.വീട്ടിലെത്തിയാകും മൊഴി രേഖപ്പെടുത്തുക. തട്ടിക്കൊണ്ടുപോകലിന് കാരണമായ സ്വർണക്കടത്തിനേക്കുറിച്ചും ബിന്ദു സ്വർണക്കടത്ത് സംഘത്തെ സഹായിച്ചിട്ടുണ്ടോയെന്നും കസ്റ്റംസ് അന്വേഷിക്കും.

ഇതിനു പുറമേ പൊലീസും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സ്വർണക്കടത്ത് സംഘത്തിലെ പ്രധാനിയായ ഹനീഫയുമായി ബന്ധമുള്ള ആളുകളാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് ബിന്ദു പൊലീസിന് മൊഴി നൽകയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ് ഹനീഫയുടെ സംഘത്തിലുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button