
ലണ്ടന്‍: 2023 വരെ വിദേശയാത്രകള്‍ ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ദ്ധര്‍. ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കുമ്പോഴും, മെയ്-17 ന് അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങള്‍ എടുത്തുകളയാന്‍ തീരുമാനിച്ചിരിക്കുകയാണ് ബ്രിട്ടണ്. യാത്രനിയന്ത്രണം നീക്കുന്നതുള്‍പ്പടെ, ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിനുള്ള രൂപരേഖ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പ്രഖ്യാപിച്ചു.
അതേസമയം സര്‍ക്കാരിന്റെ ശാസ്ത്രോപദേശക സമിതി അംഗവും യുകെ യുടെ ചീഫ് പാന്‍ഡമിക് മോഡലറുമായ പ്രൊഫസര്‍ ഗ്രഹാം മെഡ്ലി പറയുന്നത് 2023 വരെ വിദേശയാത്രയ്ക്ക് താന്‍ ഒരുങ്ങുന്നില്ല എന്നാണ്. കൂടുതല്‍ കരുതലുകള്‍ വേണ്ട സമയമാണിത് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ലോകത്താകെ അനിശ്ചിതാവസ്ഥ നിലനില്‍ക്കുകയാണെന്നും, ബ്രിട്ടണിലേതുപോലെയല്ല പലയിടങ്ങളിലെ സാഹചര്യങ്ങളെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Post Your Comments