തിരുവനന്തപുരം : ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ കത്തോലിക്ക സഭ. ധാരണാപത്രം റദ്ദാക്കി പുകമറ സൃഷ്ടിച്ച് രക്ഷപ്പെടാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കരുതേണ്ടെന്ന് ലത്തീന്‍ സഭ വ്യക്തമാക്കി.
Read Also : കേരളത്തിൽ ബിജെപിയും സിപിഎമ്മും ഒത്തുകളിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി
മുഖ്യമന്ത്രി പിണറായി വിജയനും ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയും പറഞ്ഞത് കളവാണെന്ന് തെളിഞ്ഞെന്നും മത്സ്യതൊഴിലാളികളെ വഞ്ചിച്ചതിന്റെ പ്രത്യാഘാതം തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വരുമെന്നും അതിരൂപത മുന്‍ വികാരി ജനറലും സി.ബി.സി.ഐ ലേബര്‍ സെക്രട്ടറിയുമായ ഫാദര്‍ യൂജിന്‍ പെരേര മാധ്യമങ്ങളോട് പറഞ്ഞു
ക്ലിഫ് ഹൗസില്‍ പോയി ചര്‍ച്ച നടത്തിയെന്നാണ് വിദേശ കമ്പനിയായ ഇ.എം.സി.സിയുടെ സി.ഇ.ഒ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന ആരെ പറ്റിക്കാനെന്ന് ഫാദര്‍ യൂജിന്‍ പെരേര ചോദിച്ചു.
ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സര്‍ക്കാറിനെതിരെ വിമർശനവുമായി കേരള കാത്തലിക് ബിഷപ്പ്സ് കൗണ്‍സില്‍ (കെ.സി.ബിസി)യും രംഗത്ത് വന്നിരുന്നു. ധാരണാപത്രം ഒപ്പിട്ട സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്ന് കെ.സി.ബി.സി കുറ്റപ്പെടുത്തി.
Post Your Comments