ദോഹ: ഖത്തറിൽ തിങ്കളാഴ്ചയും പുതിയ രോഗികളെക്കൾ കൂടുതൽ രോഗമുക്തർ. തിങ്കളാഴ്ച 495 പേർക്ക് രോഗമുക്തി നേടിയിരിക്കുന്നു. പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത് 463 പേർക്കാണ്. ഇതിൽ 425 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായിരിക്കുന്നത്. 38 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. നിലവിലുള്ള ആകെ കോവിഡ് രോഗികൾ 9917 ആണ്. ഇന്നലെ 9618 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 15,05,646 പേരെ പരിശോധിച്ചപ്പോൾ 1,60,889 പേർക്കാണ് ഇതുവരെ വൈറസ് ബാധയുണ്ടായത്.
മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ഇന്നലെ ഒരാൾകൂടി കോവിഡ് ബാധിച്ചു മരിച്ചു. 66കാരനാണ് മരിച്ചത്. ഇതോടെ ആകെ മരണം 257 ആയി ഉയർന്നു. ആകെ 1,50,715 പേർക്കാണ് രോഗമുക്തിയുണ്ടായത്. 643 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 91 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്. 85 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നുണ്ട്. ഇതിൽ ആറു പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്.
Post Your Comments