Latest NewsNewsIndia

കര്‍ണാടകയിൽ വൻ സ്ഫോടനം; നിരവധി പേർ മരിച്ചു

ബംഗലൂരു : കർണാടകയിലെ ചിക്കബല്ലാപുരിൽ ജലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിച്ച്​ ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ക്വാറികളില്‍ ഉപയോഗിച്ചിരുന്ന സ്​ഫോടക വസ്​തുക്കള്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്​ അപകടമുണ്ടായത്.

കർണാടകയിൽ അനധികൃത ക്വാറികൾക്കും സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുന്നതിനുമെതിരെ സർക്കാർ നടപടി ശക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. ഇതോടെ പൊലീസിനെ ഭയന്ന്​ സ്ഫോടക വസ്​തുക്കള്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടയാണ് അപകടം നടന്നത്.

Read Also : കുറ്റസമ്മതക്കുറിപ്പ് അന്വേഷണം വഴിതെറ്റിക്കാനോ ? ഷര്‍ട്ട് ധരിക്കാതെ ഓടിയ അപരിചിതനെ തിരഞ്ഞ് പൊലീസ്

അതേസമയം നിയമവിരുദ്ധമായി കൈവശം സൂക്ഷിച്ച സ്​ഫോടകവസ്​തുക്കളാണ്​ അപകടമുണ്ടാക്കിയതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കര്‍ണാടക മന്ത്രി സുധാകര്‍ അറിയിച്ചു. സംഭവത്തിന് പിന്നിൽ അട്ടിമറിയുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button