നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കാറുണ്ടോ? ഇല്ലെങ്കില്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ്

നമ്മുടെ ആരോഗ്യം സൂക്ഷിക്കുന്നതിന് വെള്ളം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മനുഷ്യ ശരീരത്തിന്റെ 60 ശതമാനം ജലമാണെന്ന് (Water) നമ്മുക്ക് അറിയാം. അതിനാല്‍ തന്നെ ശരീരത്തിന്റെയും തലച്ചോറിന്റെയും (Brain) ശരിയായ പ്രവര്‍ത്തനത്തിനും നല്ല എനര്‍ജി ലഭിക്കാനുമൊക്കെ ശരീരത്തില്‍ ജലത്തിന്റെ അളവ് ശരിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വെള്ളം ശരിയായ അളവില്‍ ശരീരത്തില്‍ എത്തിയില്ലെങ്കില്‍ ഉള്ള പ്രശ്നങ്ങള്‍ എന്തൊക്കെ?

സ്‌ട്രോക്ക് വരാനുള്ള സാധ്യത കൂടും (Stroke)

ബിഎംസി കാര്‍ഡിയോ വസ്‌കുലര്‍ ഡിസോര്‍ഡേഴ്‌സ് നടത്തിയ പഠനം പ്രകാരം ശരീരത്തിലെ ജലത്തിന്റെ അളവ് കുറയുന്നത് സ്‌ട്രോക്ക് (Stroke) ഉണ്ടാകാനുള്ള സാധ്യത കൂട്ടും മാത്രമല്ല സ്‌ട്രോക്ക് ഉണ്ടായാല്‍ ഭേദമാകാനുള്ള സമയവും വര്‍ധിക്കും. മാത്രല്ല ഹൃദയത്തിന്റെ (Heart) പ്രവര്‍ത്തനം ഉജ്ജിതമായി നടക്കാനും വെള്ളത്തിന്റെ അളവ് ശരീരത്തില്‍ ശരിയായി നിലനിര്‍ത്തണം. മൂത്രത്തിന് മഞ്ഞ നിറമുണ്ടെകില്‍ കൂടുതല്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.

 

മാനസികാവസ്ഥയില്‍ മാറ്റം വരും (Moodiness)

നിങ്ങളുടെ ശരീരത്തിലെ ജലത്തിന്റെ അംശം കുറവാണെങ്കില്‍ നിങ്ങള്‍ക്ക് പെട്ടന്ന് ദേഷ്യവും (Anger) അസ്വസ്ഥതയും വരുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് കണക്റ്റിക്കട്ടിന്റെ പഠനം സൂചിപ്പിക്കുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും നടത്തിയ പഠനത്തില്‍ ശരീരത്തിലെ ജലത്തിന്റെ (Water) അളവ് കുറഞ്ഞാല്‍ മൂഡിനെ രൂക്ഷമായി ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

മെറ്റബോളിസം കുറയും (Slower Metabolism)

ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസം നടത്തിയ പഠനം പറയുന്നത് നിങ്ങള്‍ ദാഹിച്ചിരിക്കുകയാണെങ്കില്‍ നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിസം കുറയ്ക്കുമെന്നാണ്. 17 ഔണ്‍സ് വെള്ളം മെറ്റബോളിസം (Metabolism) 30 % വരെ വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. നിങ്ങള്‍ വണ്ണം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇത്രയും വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.

തലവേദന ( Headaches)

തലച്ചോര്‍ (Brain) ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ ആവശ്യത്തിന് വെള്ളം വേണം. ആവശ്യമായ വെള്ളം തലച്ചോറിന് ലഭിച്ചില്ലെങ്കില്‍ നമ്മുക്ക് തലവേദന ( Headaches) ഉണ്ടാകും. അത്‌കൊണ്ട് തന്നെ തലവേദന വരുമ്പോള്‍ മരുന്ന് കഴിക്കുന്നതിന് മുമ്പ് കുറച്ച് വെള്ളം കുടിച്ച ശേഷം വിശ്രമിക്കുക. എന്നിട്ടും മാറ്റം വന്നില്ലെങ്കില്‍ മാത്രം മരുന്ന് കഴിക്കുക.

 

Share
Leave a Comment