Latest NewsNewsIndia

ലൈംഗിക ശക്തി വര്‍ദ്ധിപ്പിക്കാനായി കഴുതകള്‍, അന്വേഷണത്തിനൊടുവില്‍ പുറത്തുവന്നിരിക്കുന്നത് ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട്

 

വിശാഖപട്ടണം: ലൈംഗിക ശക്തി വര്‍ദ്ധിപ്പിക്കാനായി കഴുതകള്‍, അന്വേഷണത്തിനൊടുവില്‍ പുറത്തുവന്നിരിക്കുന്നത് ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശില്‍ കഴുതകളെ കൂട്ടത്തോടെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലൈംഗിക ശക്തി വര്‍ദ്ധിപ്പിക്കാനായി കഴുത ഇറച്ചി ഉപയോഗിക്കുന്ന കാര്യം പുറത്തുവന്നിരിക്കുന്നത്. കൃഷ്ണ, പടിഞ്ഞാറന്‍ ഗോദാവരി, ഗുണ്ടൂര്‍, പ്രകാശം ജില്ലകളിലാണ് കഴുതകളെ കശാപ്പുചെയ്ത് വില്‍ക്കുന്ന സംഘങ്ങളെ കണ്ടെത്തിയത്. കഴുത ഇറച്ചിക്ക് ആവശ്യക്കാര്‍ കൂടിയതാണ് കശാപ്പ് കൂടാന്‍ കാരണം. കഴുത ഇറച്ചി ശാരീരിക, ലൈംഗിക ശക്തി വര്‍ദ്ധിപ്പിക്കുമെന്ന പ്രചാരണം ശക്തമായതോടെയാണ് ഇറച്ചിവില്‍ക്കുന്ന സംഘങ്ങള്‍ സജീവമായത്. വളര്‍ത്തുന്നവരില്‍ നിന്നാണ് കഴുതകളെ സാധാരണ വാങ്ങുന്നതെങ്കിലും കൂട്ടത്തോടെ അടിച്ചുമാറ്റലും പതിവാണ്. അയല്‍ ജില്ലകളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കഴുതകളെ കയറ്റിക്കൊണ്ടുവരുന്ന സംഘങ്ങളും സജീവമാണ്.

Read Also : പ്രമുഖരെ ലൈംഗിക കെണിയിൽ കുടുക്കുന്ന സംഘം പിടിയിൽ

ഇറച്ചിവില്‍പ്പന സംഘങ്ങള്‍ സജീവമായതോടെ കഴുതകളുടെ വിലയും ഉയര്‍ന്നു. പൂര്‍ണ വളര്‍ച്ചയെത്തിയ ഒരു കഴുതയ്ക്ക് 10000 രൂപ മുതല്‍ 15,000 വരെ വിലയുണ്ട്. 2001 ലെ നിയമമനുസരിച്ച് കഴുതകളെ കശാപ്പുചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷയായിരിക്കും ലഭിക്കുക.

സംസ്ഥാനത്തെ കഴുതകളുടെ എണ്ണം ഇപ്പോള്‍ വെറും 5000 ആയി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. കഴുത ഇറച്ചിക്കൊപ്പം കഴുതപ്പാലിനും ആവശ്യക്കാരേറെയാണ്. സൗന്ദര്യം വര്‍ദ്ധിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുവായും കഴുതപ്പാല്‍ ഉപയോഗിക്കുന്നുണ്ട്. പശുവിന്‍ പാലിലും ആട്ടിന്‍ പാലിലും പ്രോട്ടീനുകളാണ് കൂടുതല്‍ ഉളളതെങ്കില്‍ കഴുതപ്പാലില്‍ അടങ്ങിയിട്ടുളള അപൂര്‍വ മൂലകങ്ങള്‍, വിറ്റാമിനുകള്‍, മിനറല്‍സ് തുടങ്ങിയവയാണ് സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നത്. ലിറ്ററിന് 4,500 മുതല്‍ 5,000 രൂപ വരെയാണ് വില.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button