മുംബൈ: ദാദ്ര നാഗര്‍ ഹവേലിയില്‍നിന്നുള്ള ലോക്‌സഭാംഗം മോഹന്‍ ദേല്‍ക്കര്‍ (58) മുംബൈയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനം. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. മരിച്ചത് എങ്ങനെയെന്നു കണ്ടെത്താന്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായാണു മത്സരിച്ചു ജയിച്ചത്.
ഏഴാം തവണയാണു ലോക്‌സഭയിലെത്തിയത്. നേരത്തേ ദാദ്ര നാഗര്‍ ഹവേലിയിലെ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന അദ്ദേഹം പാര്‍ട്ടിയംഗത്വം രാജിവച്ചാണു കഴിഞ്ഞ തവണ മത്സരിച്ചത്. ദാഗ്ര നഗർ ഹവേലിയില്‍ നിന്നുള്ള സ്വതന്ത്ര എം. പിയാണ് മോഹൻ ദേൽകർ. സില്‍വാസയില്‍ ഒരു കര്‍ഷക കുടുംബത്തിലെ അംഗമാണ് ദേല്‍ക്കര്‍. മോഹന്‍ ദേല്‍കറിന്‍റെ മരണം കടുത്ത ഞെട്ടലുണ്ടാക്കുന്നതാണെന്ന് ദാദ്ര, നാഗര്‍ ഹവേലി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ഫത്തേസിങ് ചൌഹാന്‍ ട്വീറ്റ് ചെയ്തു.
ആദിവാസി, തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടി പോരാടിക്കെണ്ടാണ് മോഹന്‍ ദേല്‍ക്കര്‍ സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 1989ല്‍ ദാദ്ര-നാഗര്‍ഹമേവലിയില്‍ നിന്ന് ആദ്യമായി ലോക്‌സഭയിലെത്തി. 2009 വരെയും പിന്നീട് 2019 മുതലും സഭയില്‍ അംഗമായിരുന്നു. കോണ്‍ഗ്രസ്, ബി.ജെ.പി എന്നിവയില്‍ പ്രവര്‍ത്തിച്ച ശേഷം സ്വതന്ത്രനായും ഏറെക്കാലും പ്രവര്‍ത്തിച്ചു. 2020 ഒക്‌ടോബര്‍ 13ന് ജനതാദള്‍ യുണൈറ്റഡില്‍ ചേര്‍ന്നിരുന്നു
Post Your Comments