ന്യൂഡൽഹി : കേസിൽ കൂടുതൽ സമയം വേണമെന്നും മാർച്ച് മാസം കൂടുതൽ തിരക്കുണ്ടെന്നും സി.ബി.ഐ വാദിച്ചതിനെ തുടർന്ന് കേസ് ഏപ്രിൽ ആറിലേക്ക് സുപ്രീം കോടതി മാറ്റി. ആറാമതായി ലിസ്റ്റ് ചെയ്ത ലാവ്‌ലിൻ കേസിൽ പക്ഷെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൊവ്വാഴ്ച ഹാജരായില്ല.
കേസിൽ കൂടുതൽ സമയ വേണമെന്നും സോളിസിറ്റർ ജനറലിന് മറ്റുകേസുകളുടെ തിരക്കുള്ളതിനാൽ കേസ് മാറ്റിവെയ്ക്കണമെന്നായിരുന്നു സി. ബി.ഐയുടെ ആവശ്യം. ഇത് പരിഗണിച്ചണ് ജസ്റ്റീസ് യു. ലളിതിന്റെ ബെഞ്ച് ലാവ്‌ലിൻകേസ് മാറ്റിയത്. സി.ബി.ഐയുടെ ആവശ്യമനുസരിച്ച് ഒന്നിൽ കൂടുതൽ തവണയാണ് ലാവ്‌ലിൻകേസ് മാറ്റുന്നത്. ലാവ്‌ലിനിൽ കൂടുതൽ തെളിവുണ്ടെങ്കിൽ മാത്രം കോടതിയിൽ കേസ് തുടരാനാവൂവെന്ന് നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ലാവ്‌ലിൻ കേസിൽ കൂടുതൽ തെളിവുണ്ടെന്നും ആ നിലക്ക് കേസ് തുടരണമെന്നും സി. ബി.ഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
read Also :
ലാവ്‌ലിൻ കേസ് : അട്ടിമറിക്ക് ആന്റണി- നായർ ഗൂഢലോചനയുണ്ടായെന്ന് കെ. സുരേന്ദ്രൻ
അതേസമയം കേസ് 26ാം തവണയും മാറ്റിയതിൽ സി.പിഎം – ബി.ജെ.പി അവശുദ്ധ കൂട്ടുകെട്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ഇതോടെ കേസിൽ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി കേസിൽ തീർപ്പുണ്ടാകില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.
2017 ഒക്‌ടോബർ 26 നാണ് കേസ് ആദ്യമായി സുപ്രീം കോടതി പരിഗണിച്ചത്. മുന്നരവർഷത്തിനിടെ 26 തവണ കേസ് കോടതിക്ക് മുമ്പാകെ വന്നെങ്കിലും അന്തിമവാദം തുടങ്ങാനായിട്ടില്ല. നേരത്തെ ലാവ്‌ലിൻ കേസ് ഒത്തു തീർത്തത് കോൺഗ്രസ് ആണെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു. എ.കെ. ആന്റണിയാണ് ലാവ്‌ലിൻ കേസിൽ പിണറായി വിജയനെ സഹായിച്ചതെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പറഞ്ഞിരുന്നു.
Post Your Comments