KeralaLatest NewsNews

യുവമോർച്ച മാർച്ചിൽ സംഘർഷം; പൊലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു

ആറ് യുവമോർച്ച പ്രവർത്തകർക്ക് പരുക്കേറ്റു

പി.എസ്.സി നിയമന വിവാദവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ആറ് യുവമോർച്ച പ്രവർത്തകർക്ക് പരുക്കേറ്റു. അവരെ ആശുപത്രിയിലേക്ക് മാറ്റി. സംഘർഷത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റിട്ടുണ്ട്.

പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകൾ നടത്തുന്ന സമരത്തിന് പിന്തുണയർപ്പിച്ചാണ് യുവമോർച്ച സെക്രട്ടേറിയറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച മാർച്ച് എംജി റോഡിലൂടെ സെക്രട്ടേറിയറ്റിലേക്ക് എത്തുകയായിരുന്നു. തുടർന്ന് ബാരിക്കേട് ലംഘിക്കാനുള്ള ശ്രമം പ്രവർത്തകരുടെ ഭാഗത്ത് നിന്നുമുണ്ടായതിനെ തുടർന്നാണ് പൊലീസ് ജല പീരങ്കി പ്രയോഗിച്ചത്. നാല് തവണയാണ് ജല പീരങ്കി പ്രയോഗിച്ചത്. പ്രവർത്തകർ പൊലീസിന് നേരെ കല്ലും വടിയുമുപയോഗിച്ച്ആക്രമണം നടത്തുകയുണ്ടായി. തുടർന്ന് പൊലീസ് ലാത്തി വീശുകയായിരുന്നു.

യുവമോർച്ച സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത മാർച്ച് ആയതിനാൽ വനിതാ പ്രവർത്തകർ അടക്കമുളളവരുടെ എണ്ണം കൂടുതലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button