Latest NewsNewsIndia

ടൂൾ കിറ്റ് കേസ്; ദിഷ രവിയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കേസിൽ ഉൾപെട്ടിട്ടുള്ള മറ്റ് കുറ്റാരോപിതരുമായി ചോദ്യം ചെയ്യാനാണ് ദിഷ രവിയെ കസ്റ്റഡിയിൽ വിട്ടത്

ടൂൾ കിറ്റ് കേസിൽ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ ഉൾപെട്ടിട്ടുള്ള മറ്റ് കുറ്റാരോപിതരുമായി ചോദ്യം ചെയ്യാനാണ് ദിഷ രവിയെ കസ്റ്റഡിയിൽ വിട്ടത്. ഡൽഹി പട്ട്യാല ഹൗസ് കോടതിയുടേതാണ് നടപടി.

ഡൽഹിയിലെ കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗ് ട്വിറ്ററിൽ പങ്കുവച്ച ടൂൾ കിറ്റ് രൂപ കൽപന ചെയ്തതിനാണ് 22കാരിയായ ദിഷ രവിയെ അറസ്റ്റ് ചെയ്യുന്നത്. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് ദിഷയെ അറസ്റ്റ് ചെയ്തത്.

കാലാവസ്ഥ വ്യതിയാനങ്ങൾക്കെതിരേ ഗ്രേറ്റ രൂപീകരിച്ച ഫ്രൈഡേസ് ഫോർ ഫ്യൂച്ചർ കാമ്പയിൻ എന്ന പരിസ്ഥിതി സംഘടനയുടെ ഇന്ത്യയിലെ സ്ഥാപകപ്രവർത്തകരിലൊരാളാണ് ദിഷ. കഴിഞ്ഞ ശനിയാഴ്ച ബംഗളൂരുവിലെ വീട്ടിൽ നിന്നാണ് ദിഷയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ രൂപീകരിച്ചട്ടുള്ള ഹൈപ്പർ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ അതിൽ ഇന്ത്യൻ മിലിട്ടറി കൂട്ടക്കൊല നടത്തുന്നുവെന്നു തരത്തിലുള്ള പ്രസ്താവനകൾ ഉണ്ടെന്നുമാണ് കണ്ടെത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button