KeralaLatest NewsNewsIndia

ശബരിമലയിൽ ‘തെറ്റി’ എൽ.ഡി.എഫ്; ഈ 3 ചോദ്യങ്ങൾക്ക് ജനങ്ങൾ നൽകിയ മറുപടി ഇങ്ങനെ, ജനവിധി ബിജെപിക്കൊപ്പം?

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച സി ഫോർ പ്രീ പോൾ സർവ്വേ ഫലം പുറത്തുവന്നതോടെ തള്ളാനും കൊള്ളാനും കഴിയാതെ എൽ.ഡി.എഫ്. മികച്ച ഭരണമാണെന്നും കൊവിഡ് പ്രതിസന്ധിയെ യുക്തിപൂർവ്വം കൈകാര്യം ചെയ്തുവെന്നും എൽ.ഡി.എഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്നുമാണ് 40 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടത്. ഇത് സംസ്ഥാന സർക്കാരിന് ആശ്വാസമേകുന്ന വാർത്തയാണ്. എന്നാൽ, ഈ അഭിപ്രായം പറയുന്നവരിൽ തന്നെ ഒരു വിഭാഗം ഹിന്ദുക്കൾക്ക് ‘ശബരിമല’ കേസ് വരുമ്പോൾ മറ്റൊരു അഭിപ്രായമാണുള്ളതെന്ന തിരിച്ചറിവ് എൽ.ഡി.എഫിന് തലവേദനയാകുന്നുണ്ട്.

Also Read:കടുത്ത നിയന്ത്രണങ്ങളുമായി കര്‍ണാടക; കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചു

ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പ്രീ പോൾ സർവ്വേയിൽ ശബരിമലയുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യങ്ങൾക്ക് ജനങ്ങൾ നൽകിയ മറുപടിയാണ് സർക്കാരിനെ കുഴപ്പിക്കുന്നത്. ശബരിമലയിലെ സർക്കാർ ഇടപെടൽ മികച്ചതല്ലെന്നാണ് ജനങ്ങളുടെ വിലയിരുത്തൽ. ഹിന്ദുക്കൾ പങ്കെടുത്ത സർവ്വേയിൽ, അവരുടെ മറുപടികൾ തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കുന്ന ബി.ജെ.പിക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്.

സംസ്ഥാന സർക്കാരിന്റെ തീരുമാനങ്ങൾ ഹിന്ദു വിഭാഗത്തെ ദോഷകരമായി ബാധിച്ചോയെന്ന ചോദ്യത്തിന് ബാധിച്ചു എന്നായിരുന്നു ഭൂരിപക്ഷത്തിൻ്റെ അഭിപ്രായം. ദോഷകരമായി ബാധിച്ചുവെന്ന് 44 ശതമാനം പേർ അഭിപ്രായപ്പെട്ടു. 38 ശതമാനം പേർ ഹിന്ദു വിഭാഗത്തെ ദോഷകരമായി ബാധിച്ചില്ലെന്നും അഭിപ്രായപ്പെട്ടു. ചോദ്യത്തിന് കൃത്യമായ മറുപടി പറയാൻ കഴിയില്ലെന്ന് 18 ശതമാനം ആളുകൾ വിലയിരുത്തി.

Also Read:88 വയസ്സായ ശ്രീധരൻ എന്തു ചെയ്യാനാണെന്ന് പറഞ്ഞ ശശി തരൂരിന് തിരിച്ചടി; ബിജെപിക്ക് ആത്മവിശ്വാസം നൽകി സര്‍വേ ഫലം

ശബരിമല വിഷയത്തിലെ യഥാർത്ഥ നിലപാടിൽ നിന്ന് സർക്കാർ പിൻവാങ്ങിയോ എന്ന ചോദ്യത്തിനുള്ള ഉത്തരവും സർക്കാരിനെ ആഴത്തിൽ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. സർക്കാർ പിൻവാങ്ങിയെന്ന അഭിപ്രായക്കാരായിരുന്നു കൂടുതൽ, 47 ശതമാനം. 40 ശതമാനം പേർ സർക്കാർ പിൻവാങ്ങിയില്ലെന്നും രേഖപ്പെടുത്തി.

സർക്കാർ ശബരിമല വിഷയം കൈകാര്യം ചെയ്തത് മികച്ച രീതിയിലാണോയെന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു ഭൂരിപക്ഷത്തിന് മറുപടി പറയാനുണ്ടായിരുന്നത്. 44 ശതമാനം ആളുകൾ മോശം രീതിയിലായിരുന്നു ശബരിമല വിഷയത്തെ സർക്കാർ കൈകാര്യം ചെയ്തതെന്ന് രേഖപ്പെടുത്തിയപ്പോൾ 40 ശതമാനം പേർ നേർവിപരീതമായ അഭിപ്രായമായിരുന്നു പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button