Latest NewsSaudi ArabiaNewsGulf

ഹൃദയാഘാതം മൂലം ദക്ഷിണ കന്നഡ സ്വദേശി സൗദിയിൽ മരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം ദക്ഷിണ കന്നഡ സ്വദേശി റിയാദിലെ താമസസ്ഥലത്ത് മരിച്ചു. സുലൈയിലെ അൽഉത്വയിം കമ്പനിയിൽ 30 വർഷമായി ജീവനക്കാരനായ കർണാടക ദക്ഷിണ കന്നഡ സ്വദേശി ശൈഖ് ഹസ്സൻ ബദങെ (57) ആണ്​ മരിച്ചിരിക്കുന്നത്​. പിതാവ്​: കാസിം. മാതാവ്​: സുലൈഖ ബി. ഭാര്യ: സുരയ്യ ശൈഖ്​ ഹസ്സൻ. മക്കൾ: മനീഷ് ശൈഖ്, മിഫ ശൈഖ്, മിയാസ് കാസിം.

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനായി നടപടികൾ ആരംഭിച്ചു. നിയമനടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ശറഫ് പുളിക്കൽ, ഹാഷിം കോട്ടക്കൽ, ടി.എ.ബി. അശ്റഫ്, ഫദലുൽറഹ്​മാൻ എന്നിവർ രംഗത്തുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button