![](/wp-content/uploads/2021/02/untitled-33-6.jpg)
പതിമൂന്ന് ദിവസത്തെ വില വർധനവിന് ശേഷം മാറ്റമില്ലാതെ ഇന്ധന വില. ഇന്നലത്തെ വിലയിൽ തന്നെ പെട്രോൾ, ഡീസൽ വില തുടരുകയാണ്. അതേസമയം, ഈ മാസം പെട്രോളിന് 3 രൂപ 87 പൈസയും ഡീസലിന് 4 രൂപ 30 പൈസയുമാണ് കൂടിയത്.
കൊച്ചിയിൽ പെട്രോളിന് 90.85 രൂപയും ഡീസലിന് 85.49 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 92.69 രൂപയും ഡീസലിന് 87.22 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഡീസലിനും പെട്രോളിനും 39 പൈസ വീതമാണ് വർധിച്ചത്.
Post Your Comments