KeralaCinemaMollywoodLatest NewsNewsEntertainment

നല്ല അറിവും വിവരവുമുള്ള കുട്ടിയാണ്, പക്ഷേ ഈ പറഞ്ഞത് ശരിയായില്ല; പാർവതിക്കെതിരെ ബാബുരാജ്

സംഘടനയുടെ അടിത്തറ തോണ്ടാന്‍ നില്‍ക്കരുത്; പാർവതിയോട് ബാബുരാജ്

താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരത്തിന്‍റെ ഉദ്ഘാടന വേദിയിൽ വനിതാതാരങ്ങളെ ഇരുത്തിയില്ലെന്ന നടി പാർവതി തിരുവോത്തിൻ്റെ ആരോപണത്തിനെതിരെ നടൻ ബാബുരാജ്. തെറ്റുകളുണ്ടെങ്കില്‍ അത് ചൂണ്ടികാണിക്കണം, എന്നാല്‍ സംഘടനയുടെ അടിത്തറ തോണ്ടാന്‍ നില്‍ക്കരുത്. അത് ശരിയല്ലെന്ന് ബാബുരാജ് പറഞ്ഞു. അടുത്തിടെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബാബുരാജ് തൻ്റെ നിലപാട് വ്യക്തമാക്കിയത്.

ബാബുരാജിന്റെ വാക്കുകള്‍:

Also Read:ഇ. ശ്രീധരൻ എന്ന രാഷ്ട്രശില്പിയായ കർമ്മയോഗിയെ തിരിച്ചറിയാത്തവരോട് ഖേദപൂർവ്വം; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

‘കുറ്റങ്ങളൊക്കെ ചൂണ്ടിക്കാണിക്കണം. അതൊക്കെ നല്ലതാണ്. മിക്ക കാര്യങ്ങളിലും പാർവതിയെ ഞാന്‍ പിന്തുണച്ചിട്ടുണ്ട്. നല്ല അറിവും വിവരവുമുള്ള കുട്ടിയാണ്. സംഘടനയിലൊക്കെ നമുക്ക് ആവശ്യമുള്ളതാണ്. രാജി വെച്ച് പോയപ്പോൾ ആ രാജി സ്വീകരിക്കരുതെന്ന് പറഞ്ഞ വ്യക്തിയാണ് ഞാന്‍. പക്ഷെ ഇത് എന്താണ് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് അറിയില്ല. കാരണം സ്ത്രീകള്‍ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി എടുത്ത തീരുമാനമാണ് ഓഫീസ് ഡയറക്ടേഴ്സ് മാത്രം ഇരുന്നാല്‍ മതിയെന്ന്. അവര് ഇരിക്കുന്ന സദസ്സാണ് അത്. അതിനുള്ള സ്ഥലം മാത്രമേ അവിടെയുള്ളൂ. രചനയേയും ഹണിയേയും ശ്വേതയേയും ഞാനാണ് സ്റ്റേജിലേക്ക് വിട്ടത്. പുതിയ പോസ്റ്റര്‍ പിടിച്ചു നില്‍ക്കുന്നതിനായി. അതാണ് അവര്‍ സ്റ്റേജിന്‍റെ അരികില്‍ നില്‍ക്കുന്ന ചിത്രം വരാന്‍ കാരണം. കുറ്റം മാത്രം പറയരുത്. നല്ലത് കൂടി പറയണം. ആ കുട്ടി ചെയ്യുന്നതിലെ നല്ലത് ഞാന്‍ പറയാറുണ്ട്.

അമ്മയുടെ ആസ്ഥാനമന്ദിരം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യവെ വേദിയില്‍ പുരുഷന്‍മാരായ താരങ്ങള്‍ക്ക് മാത്രം ഇരിപ്പിടം അനുവദിച്ചതിനെതിരെയായിരുന്നു പാർവതി പരസ്യമായി വിമർശനം അറിയിച്ചത്. ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കാണുന്നത്. ഇതിന് സമീപം സ്ത്രീകള്‍ നില്‍ക്കുകയാണ്. വേദിയില്‍ ആണുങ്ങള്‍ ഇരിക്കുന്നു. അതില്‍ ഒരു നാണവുമില്ലാത്ത ഒരു കൂട്ടം സംഘടനകള്‍ ഇന്നുമുണ്ടെന്നായിരുന്നു പാർവതിയുടെ വിമർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button