ഇന്ത്യ- ചൈന സംഘർഘത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ കമാൻഡർതല ചർച്ച അവസാനിച്ചു. പതിനാറ് മണിക്കൂറോളം നീണ്ട ചർച്ചയിൽ ലെഫ്. ജനറൽ പിജികെ മേനോൻ, ഷിൻജിയാങ് മിലിട്ടറി ചീഫ് മേജർ ജനറൽ ലിയു നിൻ എന്നിവർ നേതൃത്വം വഹിച്ചു.
പതിനാറ് മണിക്കൂറോളം നീണ്ടുനിന്ന ചർച്ചയിൽ ഡെപ്‌സാങ്, പട്രോളിങ് പോയിന്റ് 15, ഗോഗ്ര, ഡെംചോക് എന്നിവിടങ്ങളിലെ സമാധാന കാര്യങ്ങളും ചർച്ച ചെയ്തു. അതേസമയം, ഡെപ്‌സാങ്, ഡെചോക്ക് എന്നിവിടങ്ങളിലെ സൈനിക പിൻമാറ്റവുമായി ബന്ധപ്പെട്ട് തീരുമാനമായില്ലെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. ഡെപ്‌സാങ്ങുമായി ബന്ധപ്പെട്ട് ചൈന ചർച്ചയ്ക്ക് തയാറാകുന്നത് ഇതാദ്യമായാണ്.
സംഘർഷ മേഖലകളിൽ നിന്നുളള സൈനിക പിൻമാറ്റവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും തങ്ങളുടെ നിർദേശങ്ങൾ മുന്നോട്ടുവച്ചു. ഇക്കാര്യത്തിൽ കൂടുതൽ തീരുമാനങ്ങൾ ബെയ്ജിങ്ങിലും ന്യൂഡൽഹിയിലും നടക്കുന്ന ഉന്നതതല ചർച്ചയ്ക്ക് ശേഷം വീണ്ടും ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടത്തുമെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.
Post Your Comments