KeralaLatest NewsNews

പ്രതിപക്ഷ നേതാവ് പുറത്തുവിട്ട രേഖകളിൽ വിശ്വാസ്യത ഇല്ലെന്ന് എ. വിജയരാഘവൻ

വിശ്വാസ്യതയില്ലാത്ത രേഖകൾ ഹാജരാക്കുന്നത് രമേശ് ചെന്നിത്തലയുടെ കൈത്തൊഴിലെന്നും എ. വിജയരാഘവൻ

ആഴക്കടൽ മത്സ്യ ബന്ധന വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പുറത്തുവിട്ട രേഖകൾ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. വിശ്വാസ്യതയില്ലാത്ത രേഖകൾ ഹാജരാക്കുന്നത് രമേശ് ചെന്നിത്തലയുടെ കൈത്തൊഴിലെന്നും എ. വിജയരാഘവൻ പറഞ്ഞു. മത്സ്യ സംസ്‌കരണത്തിനാണ് ഭൂമി വിട്ട് നൽകിയത്. നിയമവിരുദ്ധമായി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും എ. വിജയരാഘവൻ വ്യക്തമാക്കി.

വോട്ടോ സീറ്റോ നോക്കാതെ ആർഎസ്എസിന്റെ ഹിന്ദു വർഗീയതയ്ക്കെതിരെ പോരാടുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷം. പ്രളയകാലത്തും കൊവിഡ് കാലത്തും അദ്ദേഹം അടിസ്ഥാനമില്ലാതെ ആരോപണങ്ങൾ ഉന്നയിക്കുന്നത് നമ്മൾ കണ്ടതാണ്. അത് അദ്ദേഹം ഇപ്പോഴും ആർത്തിക്കുന്നു. മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി ഇടതുപക്ഷം കാണിച്ച ആത്മാർത്ഥത തീരദേശത്ത് ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസുകാർ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുന്നതെന്ന് മതന്യൂനപക്ഷങ്ങൾക്കും മതനിരപേക്ഷ കക്ഷികൾക്കും അറിയാവുന്ന കാര്യമാണ്.

മാത്രമല്ല, ബിജെപി നയിക്കുന്ന ജാഥയിൽ വിലക്കയറ്റത്തെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ നിശബ്ദത പാലിച്ചുകൊണ്ട് പിണറായി വിജയനെ വ്യക്തിപരമായും സർക്കാരിനെതിരെയും അവാസ്തവങ്ങളും പ്രചരിപ്പിക്കുന്ന ജാഥയായി യുഡിഎഫ് ജാഥ മാറിയെന്നും വിജയരാഘവൻ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button