സിപിഐ സ്ഥാനാർത്ഥിയാകാൻ താത്പര്യം പ്രകടിപ്പിച്ച് ചലച്ചിത്രതാരം കൊല്ലം തുളസി. കഴിഞ്ഞ തവണ കുണ്ടറയിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. കൊല്ലം തുളസിയുടെ ഈ ചുവടുമാറ്റത്തിൽ ഞെട്ടൽ പ്രകടിപ്പിക്കാതെ ബിജെപി. എന്നാൽ, ശബരിമല വിഷയവുമായി ബന്ധപ്പെട്ടുണ്ടായ കേസിൽ നിന്ന് തടിയൂരാനാണ് കൊല്ലം തുളസി സിപിഐയിലേക്ക് ചേക്കേറുന്നതെന്ന വിമർശനവും സോഷ്യൽ മീഡിയകളിൽ നിന്നുയരുന്നുണ്ട്.
Also Read:നീതി ആയോഗിന്റെ ആറാമത് ഭരണ സമിതി യോഗം ഇന്ന്; പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും
ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി എന്നും ശബരിമല വിഷയത്തില്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ടുള്ള കേസില്‍ നിന്നും രക്ഷപ്പെടുകയാണ് ഇപ്പോള്‍ വേണ്ടതെന്നും ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. കൂടാതെ ശബരിമലയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തില്‍ ബിജെപി തന്നെ പിന്തുണച്ചില്ലെന്നും പാര്‍ട്ടിയുമായി ഇപ്പോള്‍ താന്‍ സഹകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹമുണ്ടെന്നും കൊല്ലം തുളസി വാർത്ത ചാനലിൽ വ്യക്തമാക്കി. കേരളത്തിലെ ബിജെപി നേതാക്കൾക്ക് പാർട്ടിയോട് കൂറില്ലെന്നും കൊല്ലം തുളസി കുറ്റപ്പെടുത്തി.
കൊല്ലം തുളസിയുടെ ഇനിയുള്ള സാഹസിക യാത്രകൾ എങ്ങനെയായിരിക്കുമെന്ന് കാണാനുള്ള ആകാംഷയിലാണ് വിമർശകർ. സിപിഐയിൽ ചേരാനും സ്ഥാനാർത്ഥിയാകാനും താൽപ്പര്യമുണ്ടെന്ന് വ്യക്തമാക്കിയതോടെ ചിലപ്പോൾ അത് സാധ്യമായേക്കുമെന്നും പൊതുസംസാരമുണ്ട്. അങ്ങനെയെങ്കിൽ, കൊല്ലം തുളസിക്കെതിരെയുള്ള കേസ് പിൻവലിക്കുമോയെന്നാണ് സാംസ്കാരിക കേരളം ഉറ്റുനോക്കുന്നത്.
Post Your Comments