CinemaMollywoodLatest NewsKeralaNewsEntertainment

‘ജീത്തു ജോസഫിന് ക്രിമിനൽ മൈൻഡ് ഉണ്ട്’; മോഹൻലാൽ പറഞ്ഞതിങ്ങനെ

‘ജീത്തു ജോസഫിന് ക്രിമിനൽ മൈൻഡ് ഉണ്ട്’; മോഹൻലാൽ പറഞ്ഞതിങ്ങനെ

മാസ്സീവ് ഹിറ്റായി മാറുകയാണ് ദൃശ്യം 2. ഓൺലൈൻ പ്ളാറ്റ്ഫോമിൽ റിലീസ് ചെയ്ത ചിത്രത്തിന് എങ്ങും മികച്ച അഭിപ്രായമാണുള്ളത്. ചിത്രത്തിൻ്റെ റിലീസിന് പിന്നാലെ സംവിധായകൻ ജീത്തു ജോസഫിന് ക്രിമിനല്‍ മനസുണ്ടെന്ന തരത്തിലുള്ള കുറിപ്പുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങി. സംഭവം ട്രോളാണെങ്കിലും സമാന അഭിപ്രായം മോഹൻലാലിനുമുണ്ടായിരുന്നതായി ജീത്തു തന്നെ വെളിപ്പെടുത്തുന്നു. ദിവസങ്ങൾക്ക് മുൻപ് ക്ലബ് എഫ് എമ്മിന് നല്‍കിയ ജീത്തു ജോസഫിന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

അഭിമുഖത്തില്‍ മോഹന്‍ലാല്‍ തന്നെ തനിക്ക് ക്രിമിനല്‍ മൈന്റുണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നാണ് ജീത്തു ജോസഫ് പറയുന്നത്. ക്ലബ്ബ് എഫ്‌എമ്മിന്റെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പലരും തന്നില്‍ ഒരു ക്രിമിനല്‍ ഉണ്ടെന്ന് പറയുന്നുണ്ടെന്നും ജീത്തു ജോസഫ് പറയുന്നു.

ജീത്തു ജോസഫിന്റെ വാക്കുകള്‍:

‘ഇപ്പോള്‍ പലരും പറയുന്നത് എന്നില്‍ എവിടെയോ ഒരു ക്രിമിനല്‍ ഉണ്ടെന്നാണ്. കഴിഞ്ഞ ദിവസം ദൃശ്യം 2ന്റെ ചിത്രീകരണത്തിനിടെ ലാലേട്ടന്‍ മുരളി ഗോപിയോട് പറയുന്നത് കേട്ടു. ഭയങ്കര ഒരു ക്രിമിനല്‍ മൈന്റുണ്ടെന്ന്. എനിക്ക് അറിയില്ല. പക്ഷെ എനിക്ക് ഇങ്ങനത്തെ കുറച്ച്‌ ഐഡിയകള്‍ വരും.’

വ്യാഴാഴ്ച രാത്രിയോട് കൂടെയായിരുന്നു ദൃശ്യം 2 ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button